17:36, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34044(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എന്റെ ഭൂമി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അല്ല ചരക്കല്ല വിപണിയിൽ വെച്ചെരു-
വിൽപ്പന പണ്ടമല്ലെന്റെ ഭൂമി .
തലമുറകൾ അമൃതൂട്ടി ഉയിരുനൽകും
പൊതുവായ സ്വത്താണിതെന്റെ ഭൂമി.
(അല്ല )
വെട്ടിയും കീറി യും വിലയിട്ടു നൽകുന്ന
ബലിമൃഗവുമല്ല എന്റെ ഭൂമി .
ലക്ഷങ്ങൾ കോടികൾ മറയുന്നൊരൂഹ
ക്കച്ചവടത്തിലെ കരുവുമല്ല .
(അല്ല )
ഓർക്കുക അതിനുള്ളെരവകാശമെക്കയും
സ്വതസിദ്ധമല്ലെന്നറിയുക നാം .
പുല്ലിനും പുഴുവിനും പറവകൾക്കും
അവകാശമുള്ളെരു സ്വത്താണിത്
(അല്ല )
മരമാണ് വരമെന്ന് ഓർത്തിടേണം
നമ്മൾ ഒരു മരമെങ്കിലും നട്ടിടേണം
ഭൂമിയുണ്ടെങ്കിൽ മാത്രമേ നമുള്ളു,
എന്നുള്ള സത്യവും ഓർത്തിടേണം.