സെന്റ് ബോണിഫേസ് യു പി എസ്സ് പട്ടിത്താനം/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
22:14, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

 മഹാമാരി തടവിൽ വിലങ്ങുമായി
 നിസ്സഹായനായി വിലപിച്ചു നിൽക്കവേ
 ഓർക്കുക മർത്യാ നീ മറന്നതാകാം സംസ്കാരം

 ശുചിത്വം നിന്നെ പരിഹസിക്കുന്നു
 മണ്ണിനെ വിൻ ആക്കിയോ പിന്മുറക്കാർ
 പ്രകൃതിയിൽ ഈശ്വരചൈതന്യം നിറച്ച് വർ
 അഗ്നിയും ജലവും പുണ്യമായി കണ്ടവർ
 പ്രാണവായുവിനെ വിശുദ്ധിയിൽ വാണിടാം

 ആത്മ ശുചിത്വം വിട്ട് അകന്നപ്പോൾ
അകന്നുപോയി നിൻ ഹൃദയ വിശുദ്ധിയും
 മലിനമാക്കി നീ അന്തരീക്ഷത്തെയും
 മണ്ണിനെ മരങ്ങളെ ജലാശയങ്ങളെ

 മാലിന്യം ഒക്കെയും കുത്തിനിറച്ചു
 ഭൂമിയെ കച്ച പുതപ്പിക്കാൻ ഒരുങ്ങി
 കുലം മുടിക്കാൻ അണുവായുധ എത്തുന്നു ഞാൻ
 ഇടറി നിൽക്കുന്നു നീ മരണഭീതിയിൽ

 അന്ത്യശാസനം കേൾക്കുക മനുജ
 ആത്മസമർപ്പണം ചെയ്ത ഭൂമിക്കായി
 വീണ്ടെടുക്കുക പ്രകൃതി ശുചിത്വം
 അപ്പോൾ അകന്നു പോയിടാം ഞാൻ
 മഹാമാരി.....

അഭിനന്ദന മോഹൻ
7 എ സെന്റ് ബോണിഫേസ് യു പി എസ്സ് പട്ടിത്താനം<!-കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത