GOVT.L.P.S ANAD/അക്ഷരവൃക്ഷം/കൊറോണ കാലത്തൊരു മുയലച്ചൻ....

Schoolwiki സംരംഭത്തിൽ നിന്ന്
21:29, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42564anad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ കാലത്തൊരു മുയലച്ചൻ....   ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ കാലത്തൊരു മുയലച്ചൻ....    
</poem>

ഓടിച്ചാടി നടക്കുന്നു മുയലച്ചൻ ചാടി തുള്ളി നടക്കുന്നു മുയലച്ചൻ വട്ടംചുറ്റി ചാടുന്നു മുയലച്ചൻ തുള്ളിച്ചാടി ഓടുന്നു മുയലച്ചൻ

പെട്ടെന്നൊരു ദിവസം മുയലച്ചന് പെട്ടെന്നൊരു പനിയും ചുമയും വന്നു ഞെട്ടിപ്പോയി നമ്മുടെ മുയലച്ചൻ അയ്യോ എനിക്ക് കൊറോണയോ.....

തുള്ളിചാടി നടക്കുന്ന നേരത്ത് മുഖത്ത് തൂവാല കെട്ടിയില്ല കൈ കാലുകൾ സോപ്പിട്ടു കഴുകിയില്ല സാനിറ്റൈസർ തൊട്ടിട്ടേയില്ല......

ആംബുലൻസ് എത്തി വേഗത്തിൽ ഡോക്ടറെ കണ്ടു മുയലച്ചൻ സിസ്റ്ററോ വേഗം ഓടി എത്തി ഒരു കുപ്പി ചോരയങ്ങു കുത്തിയെടുത്തു....

ഇതുകണ്ട് ഞെട്ടിയ മുയലച്ചൻ ഓർത്തിരുന്നു ഒരുവട്ടം വീട്ടിൽ അടങ്ങി ഇരുന്നെങ്കിൽ എനിക്കി ഗതി ഇപ്പോൾ വരുകയില്ല.....

സങ്കടം കൊണ്ട് മുയലച്ചൻ ദൈവത്തോട് കരഞ്ഞു പ്രാർഥിച്ചു റിസൾട്ട്‌ വന്നു നോക്കിയപ്പോൾ കൊറോണയുമില്ലൊരു ചുക്കുമില്ലാ....

സന്തോഷത്താൽ തുള്ളിച്ചാടി മുയലച്ചൻ ചാടിത്തുള്ളി വീട്ടിൽ പോയി മുയലച്ചൻ കൊറോണ കാലം കഴിയുംവരെ വീട്ടിൽതന്നെ ഇരിക്കാൻ ഉറപ്പിച്ചു....

മുയലച്ചന്റെ കഥയിതു ഗുണപാഠം വീട്ടിൽതന്നെ ഇരുന്നോളു കൂട്ടുകാരെ... ഇതാണ് നമ്മുടെ മുയലച്ചന്റെ കൊറോണ കാലത്തെ അനുഭവം..... കൂട്ടുകാർക്ക് എല്ലാവർക്കും ഇഷ്ടമായോ????

ദിയ. എസ്. ജിത്ത്‌
2 B ഗവ:എൽ.പി.എസ്.ആനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത







</poem>