21:02, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26037(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=സ്നേഹത്തിരകൾ | color=5 }} <center> <poem> കടലു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കടലുപോൽ വിശാലമാം എൻ അമ്മ തൻ
സ്നേഹത്തിൻ തിരകൾ എണ്ണിതീർക്കാൻ
മതിയാവില്ല എന്റെയി ജന്മം.....
സ്നേഹമാം കടലിന്റെ തീരത്തിരുന്നു ഞാൻ
വെറുതെ ഒന്നു തേങ്ങിപോകുന്നു.
കടലിലെ ചുഴിയും കൊടുങ്കാറ്റും പോൽ
എൻ അമ്മ തൻ മനസ്സിൽ കോപം
ഒരുനാൾ എൻ നന്മയ്ക്കായ് മാത്രം...
കടലിന്റെ തീരത്ത് കുറിച്ചുവച്ചത്
തിര വന്ന് തുടച്ചുമാറ്റുന്നതുപോൽ
എൻ മനസ്സിൽ കുറിച്ചുവച്ചത്
അമ്മ തൻ സ്നേഹത്തിൻ ജലം
കൊണ്ട് തുടച്ചുമാറ്റുന്നു...
അമ്മയാം കടലിനെ ഇന്നും ഞാൻ
നോക്കി നിൽപ്പൂ ഒരു പനിനീർപ്പൂവായ്
ഈ ജന്മത്തിൻ അന്ത്യം വരെ.....