ഉള്ളടക്കത്തിലേക്ക് പോവുക

ഗുരുദേവസ്മാരക യു.പി.എസ്/അക്ഷരവൃക്ഷം/സ്വ സ്മാരകം

Schoolwiki സംരംഭത്തിൽ നിന്ന്
20:37, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14553 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സ്വ സ്മാരകം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്വ സ്മാരകം

പിറന്നു നീയീ മണ്ണിൽ
ഒരു നിഷ്കളങ്കനായ്‌...
വളർന്നു നീയീ ഭൂവിൽ
മന്ദം... മന്ദം....
പടർന്നു നീ നിന്നുള്ളിൽ
ഒരു കൊടുങ്കാറ്റായ്‌...
നടുങ്ങി മണ്ണും വിണ്ണും
നിൻ ക്രൂരതയാൽ...
വിദൂരമല്ലെന്നോർക്ക നീ
നിൻ ചെയ്തിയാൽ സ്വമൃത്യൂ...!
ഞാൻ തൊടുത്തു വിട്ട,
കൊറോണാസ്ത്രം!
അഹംഭാവമാം നിൻ,
ശിരസ്സെടുക്കും തീർച്ച...
ഒടുവിൽ ഒടുങ്ങി നീയീ
മണ്ണിൽ ഒരു സ്മാരകം...!

വൈഗ സുരേന്ദ്രൻ കെ പി
6 B ഗുരുദേവ സ്മാരകം യു പി സ്കൂൾ , ചെണ്ടയാട്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത