വീടും പറമ്പും ശുചിയായ് കിടക്കണം - വീട്ടുകാർ ആരോഗ്യമുള്ളോരായ്മാറണം. മാലിന്യം വഴിയിലെ റിയാതിരിക്കണം - കൂട്ടരെ നാമൊന്നായ് മുന്നോട് നീങ്ങണം.... പൊട്ടിയ പാത്രങ്ങൾ ടയറുകൾ ചിരട്ടകൾ - കെട്ടിക്കിടക്കുന്ന ജലത്തിന്നു റവിടം. കൊതുകൾ മുട്ടയിട്ട് പെരുകുന്നത് - തടയാനായ് കൂട്ടരെ ഒത്തുചേർന്നെത്തിടാം..... പെരുവഴി നമ്മുടെ താണന്ന് ഓർക്കണം മാലിന്യം തള്ളുന്ന ശീലങ്ങൾ മാറ്റണം. പുഴകളും മലകളും തണ്ണീർത്തടങ്ങളും - നാടിന്റെ ജീവവായു വെന്നതോർക്കണം... പരിസരശുചിത്വം നയമാക്കി മാറ്റണം - പകർച്ചവ്യാധികളെ പമ്പ കടത്തണം. കൂട്ടരെ നമുക്കൊന്നായ് മുന്നോട് നീങ്ങിടാം - നമ്മുടെ നാടിന്റെ ആരോഗ്യം കാത്തിടാം.....