മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/അക്ഷരവൃക്ഷം/ ശുചിത്വവും ആരോഗ്യവും
ശുചിത്വവും ആരോഗ്യവും ആരോഗ്യം സംരക്ഷിക്കുന്നതിനായി ചെയ്യുന്ന ഒരു സമ്പ്രദായമാണ് ശുചിത്വം. ശുചിത്വം പലതരമുണ്ട വ്യക്തിശുചിത്വം, പരിസര ശുചിത്വം, ആഹാര ശുചിത്വം. നാമെത്ര തവണകളായി കുളിക്കുന്നു, നഖം വെട്ടുന്നു, കൈകൾ കഴുകുന്നു, വസ്ത്രം കഴുകുന്നു എന്നിങ്ങനെ പല കാര്യങ്ങൾ ഇതിൽ പെടും. ചില പതിവ് ശുചിത്വ സമ്പ്രദായങ്ങൾ സമൂഹം നല്ല ശീലങ്ങൾ ആയി കണക്കാക്കുന്നു. പകർച്ചവ്യാധികൾ പടരാതിരിക്കാൻ ഉള്ള ഏറ്റവും നല്ല മാർഗമാണ് കൈ കഴുകൽ. ആരോഗ്യവുമായി ബന്ധപ്പെട്ട് ഒരു ആശയം കൂടിയാണ് ശുചിത്വം. വൈദ്യശാസ്ത്രത്തിലും രോഗബാധയും വ്യാപനവും കുറയ്ക്കുന്നതിനുള്ള പ്രതിരോധനടപടികൾ ആയി ശുചിത്വം ഉപയോഗിക്കുന്നു. പരിസര ശുചിത്വതിൻറ്റെ ഭാഗമായി വീട്ടിൽ രോഗം പടരുന്നത് തടയുന്നതിന് ഹോം ശുചിത്വം എന്ന് പറയുന്നു. വീട്ടിൽ പകർച്ചവ്യാധികളെ തടയുന്നതിനായിയുള്ള ക്രമീകരണങ്ങളിൽ ശുചിത്വം ഒരു വലിയ പങ്കു വഹിക്കുന്നു. ഇങ്ങനെ അണുനശീകരണം നടത്തുന്നതിനായി ആഴ്ചയിൽ ഒരിക്കൽ ഡ്രൈഡേ ആചരിക്കുക. ഇവ ആചരിച്ചാൽ നമുക്ക് നമ്മുടെ വീടിനെ അണു വിമുക്തമാക്കി മാറ്റാനാകും. വീട്ടിനുള്ളിലും പരിസരത്തെയും ശുചിത്വം ഉറപ്പുവരുത്തുന്നത് പോലെ ആഹാര ശുചിത്വം ഉറപ്പു വരുത്തേണ്ടതാണ്. തുറന്നു വെച്ചിരിക്കുന്ന ഭക്ഷ്യവസ്തുക്കളിൽ നിന്നും നമുക്ക് രോഗങ്ങൾ വന്നേക്കാം. അതുമാത്രമല്ല കടയിൽ നിന്ന് വാങ്ങുന്ന ഭക്ഷ്യവസ്തുക്കളിൽ നിന്നും നമുക്ക് രോഗം പിടിപെടാം. ഇവയെ പ്രതിരോധിക്കാൻ നാം വീട്ടിൽ തന്നെ പച്ചക്കറികൾ നട്ടുവളർത്തുക, വീട്ടിൽ തന്നെ പാകം ചെയ്ത ആഹാരം കഴിക്കുക. ഇവ ഉറപ്പുവരുത്തിയാൽ നമുക്ക് വീട്ടിനുള്ളിലും വീടിന് പുറത്തെയും ശുചിത്വം ഉറപ്പുവരുത്താൻ ആകും. പരിസര ശുചിത്വ കുറവ് മൂലം ഉണ്ടാകുന്ന രോഗങ്ങൾ ആണ് പനി, എച്ച് വൺ എൻ വൺ, ഡെങ്കിപ്പനി എന്നിവ. ജലജന്യ രോഗങ്ങളായ കോളറ, മഞ്ഞപിത്തം, ടൈഫോ യിഡ്, മുതലായവയും ശുചിത്വ കുറവ് മൂലമാണ് പകരുന്നത് ഇവയിൽ വ്യക്തിശുചിത്വം പാലിക്കാത്തതിനാൽ ഉണ്ടാകുന്ന രോഗങ്ങളും ഉണ്ട്. വ്യക്‌തി ശുചിത്വത്തിന് ആയി നാം ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അത് വളരെ പ്രധാനമാണ്.എന്നും കുളിക്കുക, വസ്ത്രം കഴുകി ഉപയോഗിക്കുക, എന്നിങ്ങനെ പല കാര്യങ്ങൾ ഇങ്ങനെ ശരിയായ വ്യക്തിശുചിത്വത്തിന്റെ അലംഭാവം മൂലം പകർന്ന വൈറസാണ് കൊറോണ എന്നത്. മനുഷ്യരുടെ അശ്രദ്ധമൂലം കൊറോണ ലോകം മുഴുവൻ പടർന്നു. ഇതിനായി നാം പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. കൈകൾ ഇടയ്ക്കിടെ കഴുകുക, ചുമക്കുമ്പോഴും, തുമ്മുമ്പോഴും വായ് തൂവാലകൊണ്ട് പോത്തുക, രോഗിയും ആയിട്ട് അകലം പാലിക്കുക, ഹസ്തദാനം നൽകാതിരിക്കുക. നാം ഇത് പാലിച്ചാൽ നമുക്ക് എല്ലാ വൈറസിനെ തടയാൻ സാധിക്കും. പൊതുസ്ഥലങ്ങളിൽ തുപ്പുക, മാലിന്യം നിക്ഷേപിക്കുക, തുടങ്ങിയവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിച്ചാൽ ശുചിത്വത്തിന് ഭാഗമായി ഇവ മുഴുവൻ ഇല്ലാതാക്കിയാൽ നമുക്ക് ഇതുപോലുള്ള വൈറസുകളെ മാറ്റിനിർത്താം.ഇത്തരം മഹാമാരികൾ ഓരോ വ്യക്തിയുടെയും സമൂഹത്തിന്റെയും ആരോഗ്യ ശുചിത്വ ശീലങ്ങളിൽ ഫലപ്രദമായ മാറ്റങ്ങൾ ഉണ്ടാക്കും എന്നതു സുനിശ്ചിതമാണ്.ശുചിത്വത്തെ കുറിച്ചുള്ള അവബോധം പാഠശാലയിലെ പഠന മുറികളിൽ നിന്നും ആരംഭിക്കാം വളർന്നു വരുന്ന തലമുറക്ക് പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ ഈ അറിവ് കരുത്ത് നൽകുന്നു.
സാങ്കേതിക പരിശോധന - [[User:{{{name}}}|{{{name}}}]] തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം