സെന്റ് മേരീസ് എൽ പി എസ് പട്ടം/അക്ഷരവൃക്ഷം/ശുചിത്വം- ശുചിത്വം
ശുചിത്വം- ശുചിത്വം
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിമൂന്നാം വാർഷികം ആഘോഷിക്കുന്ന ഭാരത ദേശം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് ശുചിത്വമില്ലായ്മ. ഗ്രാമങ്ങളിലും നഗരങ്ങളിലും അടിഞ്ഞുകൂടികിടക്കുന്ന മാലിന്യ കൂമ്പാരങ്ങളും , ജനസഹസ്രത്തിന് വ്യക്തി ശുചിത്വത്തിന്റെ ആവശ്യത്തെക്കുറിച്ചുള്ള ബോധമില്ലായ്മയും രാജ്യ വികസനത്തിന് കനത്ത വെല്ലുവിളിയാണ് വർഷവും ആയിരക്കണക്കിന് ജനങ്ങൾ ശുചിത്വമില്ലായ്മയാൽ പടരുന്ന സാംക്രമിക രോഗങ്ങൾക്ക് അടിമകളാകുന്നു. ഈയൊരു പരിതസ്തിയിലാണ് 2014-ൽ ബഹു: പ്രധാനമന്ത്രി നരേന്ദ്രമോദി ശുചിത്വ ഭാരതം (സ്വച്ഛ് ഭാരത് അഭിയാൻ) പ്രഖ്യാപിക്കുന്നത്. ഭാരതമൊട്ടാകെ ശുചിത്വ പൂർണമാകണം എന്ന സ്വപ്നമാണ് പ്രസ്തുത പദ്ധതിയുടെ മാർഗരേഖ. ഗ്രാമഗ്രാമാന്തരങ്ങളിലെ ശൗചാലയ നിർമാണത്തിലൂടെ ഭാരതത്തെ മുഴുവൻ വിസർജന മുക്തമാക്കാൻ ഈ പദ്ധതിക്ക് കഴിഞ്ഞു. ഇത്തരത്തിലുള്ള പദ്ധതികൾ ഉണ്ടെങ്കിൽ പോലും പലരും വ്യക്തി ശുചിത്വം പാലിക്കുന്നില്ല. കോവിഡുപോലുള്ള സാംക്രമിക രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ കൈകാലുകൾ ഇടക്കിടെ കഴുകിയും പരിസരശുചിത്വം പാലിച്ചും നമുക്കും 'ബ്രേക്ക് ദി ചെയിൻ ' പങ്കാളികളാകാം. ലോകത്തിനാകെ മാത്രകയായി മാറാം. ശുചിത്വപൂർണമായ ജീവിതത്തിലൂടെ ഈ ദുരന്തത്തെയും നമുക്ക് അതിജീവിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ