അഴീക്കോട് എച്ച് എസ് എസ്/അക്ഷരവൃക്ഷം/ഒരുമിക്കാം നല്ല നാളേക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
18:18, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13017 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ലോകത്തിന്റെ അടിത്തറയിളക്കിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകത്തിന്റെ അടിത്തറയിളക്കിയ കൊറോണ എന്ന മഹാമാരി

വ്യക്തിശുചിത്വവും പരിസര ശുചിത്വവും ആണ് ഒരു മനുഷ്യൻറെ അടിസ്ഥാനം. ഇവ രണ്ടും ഇല്ലെങ്കിൽ ഇതിൽ പല രോഗങ്ങളും പിടിപെടാം .ശുചിത്വമാണ് ഒരു മനുഷ്യൻറെ ആധാരം .മനുഷ്യൻറെയും, സർവ്വ ചരാചരങ്ങളുടെയും ആരോഗ്യകരമായ നിലനിൽപ്പിനുവേണ്ടി പരിസ്ഥിതി ഇതിൽ ഒരു  പ്രധാന പ്രധാനഘടകമാണ്. അതുകൊണ്ടുതന്നെ അത് മലിന പെടുത്താതെ കാത്തുസൂക്ഷിക്കേണ്ട ചുമതല നമുക്കേവർക്കും ഉണ്ട് .ഭൂമിയുടെ സംതുലിതാവസ്ഥ നില നിർത്തുവാൻ വനനശീകരണം തടഞ്ഞും ജലസ്രോതസ്സുകൾ സംരക്ഷിച്ചും ഓരോരുത്തരും ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്. മരങ്ങൾ നട്ടുപിടിപ്പിച്ചും മുകളിൽ പറഞ്ഞ ജലസ്രോതസ്സുകളായ കുളങ്ങളും തോടുകളും തണ്ണീർത്തടങ്ങളും മറ്റു നല്ല രീതിയിൽ നിലനിർത്തിക്കൊണ്ടും അമിതമായ രാസവളപ്രയോഗങ്ങളെ ഒഴിവാക്കികൊണ്ടും ആരോഗ്യ പൂർണമായ രീതിയിൽ പരിസ്ഥിതിയെ  സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമുക്കെല്ലാവർക്കും ഉണ്ട്.

ആരോഗ്യപൂർണ്ണമായ ഒരു തലമുറയെ വാർത്തെടുക്കാൻ ശുചിത്വം പരമപ്രധാനമാണ് .പരിസരശുചിത്വവും വ്യക്തിശുചിത്വവും ശീലമാക്കുക, ഉപയോഗശൂന്യമായ വസ്തുക്കൾ അലക്ഷ്യമായി വലിച്ചെറിയാതെ ശാസ്ത്രീയമായ രീതിയിൽ തന്നെ എന്നെ നശിപ്പിക്കുക, അനുവദനീയമായ പ്ലാസ്റ്റിക് ഉപയോഗം കഴിഞ്ഞതിനുശേഷം കത്തിച്ചു കളയാതെ ബന്ധപ്പെട്ടവർ നൽകുന്ന നിർദേശങ്ങൾ പാലിക്കുക. നല്ലൊരു നർനാളെ  കെട്ടിപ്പടുക്കാൻ വേണ്ടി നമ്മളാൽ കഴിയുന്ന കാര്യങ്ങൾ മറ്റുള്ളവർക്കും പകർന്നു കൊടുക്കുക .രോഗപ്രതിരോധത്തിന് അത്യന്താപേക്ഷിതമാണ് നമ്മുടെ ആരോഗ്യം. പൂർണ ആരോഗ്യവാനായ ഒരു വ്യക്തിക്ക് മറ്റുള്ളവരെ അപേക്ഷിച്ച് രോഗങ്ങളെ പെട്ടെന്ന് തന്നെ പ്രതിരോധിക്കാൻ കഴിയും. ഇന്ന് നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന മഹാമാരിയെ ഒരു പരിധി വരെയെങ്കിലും ആരോഗ്യപരിപാലനത്തിലൂടെ നമുക്ക് പ്രതിരോധിക്കാൻ കഴിയുന്നുണ്ട് .പരിസ്ഥിതിയെ മലിനപ്പെടുത്താതെ സംരക്ഷിച്ചു എല്ലാ രീതിയിലുമുള്ള ശുചിത്വവും പാലിച്ചു പൂർണ ആരോഗ്യ നിലനിർത്തിക്കൊണ്ടു ംപ്രതിരോധശേഷി വർധിപ്പിച്ചുകൊണ്ടും മുന്നേറുകയാണ് എങ്കിൽ തീർച്ചയായും നല്ലൊരു നാളെയെ നമുക്ക് വരുംതലമുറയ്ക്ക് സമ്മാനിക്കാൻ ആകും

ദേവിക ഷൈജു
9 അഴീക്കോട് എച്ച് എസ് എസ്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം