സെന്റ് അലോഷ്യസ് എച്ച് എസ് എൽതുരുത്ത്/അക്ഷരവൃക്ഷം/കൊറോണ ജാഗ്രത/കൊറോണ ജാഗ്രത
സൂര്യൻ പണി മുടക്കിയാൽ.....
സൂര്യൻ പണി മുടക്കിയാൽ..... അന്നും പതിവുപോലെ കൃത്യം 6 മണിക്ക് ഉറക്കം ഉണർന്നു സ്കൂളിൽ പോകുന്നതിനായി പ്രഭാതകൃത്യങ്ങൾ ചെയ്തു. സമയം 7 മണി. പതിവിനു വിപരീതമായി ചുറ്റും കൂരിരുട്ട്."സൂര്യൻ ഉദിച്ചില്ലേ?"അമ്മയും സംശയം പ്രകടിപ്പിച്ചു. സൂര്യൻ ഉദിക്കാൻ മറന്നുപോയി. എട്ടു മണിക്ക് സ്കൂളിൽ പോകാൻ കഴിയാതെ എനിക്കും വിഷമമായി. "ഈ സൂര്യൻ എന്ത് പണിയാ കാണിച്ചത്? "ഇനി ഇപ്പോ ക്ലോക്ക് തെറ്റിയതാണോ എന്ന് ശങ്കിച്ച് ഞങ്ങൾ വീടിനു പുറത്തിറങ്ങി. അപ്പുറത്തെ വീട്ടിലെ ആന്റിമാരും എന്റെ അമ്മയെപ്പോലെ മൂക്കത്തു വിരലും വച്ച് നിൽപ്പാണ്. ഒമ്പതു മണിക്ക് ജോലിക്ക് പോകേണ്ട സുരേഷ് അങ്കിളും പത്തുമണിക്ക് ജോലിക്ക് പോകേണ്ട എന്റെ പപ്പയും എന്തുചെയ്യുമെന്നറിയാതെ ചിന്തിച്ചു നിൽപ്പാണ്."സൂര്യൻ ഇങ്ങനെ പണി മുടക്കിയാൽ എന്തു ചെയ്യും?"ചർച്ച പുരോഗമിക്കുകയാണ്....... "നീ ഇനിയും എണീറ്റില്ലേ? സമയം ആറര കഴിഞ്ഞു. അവിടെ കിടന്നോ......"അമ്മയുടെ അലർച്ച കേട്ട് ഞാൻ ഞെട്ടിയെണീറ്റു. "ങേ? ഞാൻ കണ്ടത് സ്വപ്നമായിരുന്നോ?....... "ഒട്ടും സമയം പാഴാക്കാതെ പ്രഭാതകൃത്യങ്ങൾക്കായി ഞാൻ ബാത്റൂമിലേക്ക് ഓടി.
|