ശ്രീകൃഷ്ണ എച്ച് എസ് എസ് ഗുരുവായൂർ/അക്ഷരവൃക്ഷം/കൊച്ചുപൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
14:09, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreekrishna (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊച്ചുപൂമ്പാറ്റ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊച്ചുപൂമ്പാറ്റ

തോട്ടത്തിലെത്തിയ പൂമ്പാറ്റ
കുഞ്ഞുപൂമ്പാറ്റ
ഏഴഴകുള്ളൊരു പൂമ്പാറ്റ
വർണ്ണ പൂമ്പാറ്റ
തെച്ചിപ്പൂവിലെ തേൻനുകർന്നു
പുന്നാര പൂമ്പാറ്റ
റ്റാ റ്റാ പറഞ്ഞു പാറിപ്പോയി
കുഞ്ഞുപൂമ്പാറ്റ
നാളുകളേറെ കഴിഞ്ഞിട്ടും
പൂമ്പാറ്റക്കുഞ്ഞു വന്നില്ല
തൊടിയിലോക്കെ തിരഞ്ഞിട്ടും
പൂമ്പാറ്റക്കുഞ്ഞിനെ കണ്ടില്ല
സങ്കടമെല്ലാം ഉള്ളിലൊതുക്കി
വീട്ടിലിരിക്കും നേരത്ത്
ഉണ്ണിക്കുട്ടൻ കുഞ്ഞനിയൻ
കാതിൽചൊല്ലി വൻരഹസ്യം
കോവിഡിന്റെ നാൾമുതൽക്കെ
പൂമ്പാറ്റക്കുഞ്ഞു വീട്ടിലാണത്രേ
അകലം പാലിക്കാനായിട്ട്
വീട്ടിൽത്തന്നെയിരിപ്പാണത്രേ...

അനീഷ്
7A ശ്രീ കൃഷ്ണ എച്ച് എസ് ഗുരുവായൂർ
ചാവക്കാട്‌ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത