ഇരിണാവ് യു പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ് കാലത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
16:25, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- IRINAVE UP SCHOOL (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് കാലത്ത് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് കാലത്ത്

നമ്മളിന്ന് അതിദാരുണമായ ഒരവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. കൊറോണ വൈറസ് എന്ന മഹാമാരി നമ്മുടെ ലോകത്തെയാകെ മാറ്റിമറിച്ചിരിക്കുകയാണ്. അമേരിക്ക എന്ന വികസിത രാജ്യം പോലും ഈ രോഗത്തിന് മുന്നിൽ പകച്ചു നിൽക്കുന്ന കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത് .എത്ര ഭീകരമായ അവസ്ഥയാണ്.ഒരു കൊച്ചു വൈറസിന്റെ മുന്നിൽ മനുഷ്യൻ ഒന്നുമല്ല എന്ന് തെളിയിക്കുന്ന ദിവസങ്ങൾ. എല്ലാം വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിനിടയിൽ ഇങ്ങനെയുള്ള സംഭവങ്ങൾ നമ്മളെ പലതും ചിന്തിപ്പിക്കുന്നുണ്ട്.പണവും പ്രതാപവും ഒന്നുമല്ലെന്ന് തെളിയിക്കുന്നതായി ഈ കൊറോണക്കാലം മാറിക്കഴിഞ്ഞു.ഉള്ളവനും ഇല്ലാത്തവനും ഒരു പോലെയാണെന്ന് തെളിയിച്ചു.
       ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ ദൈവതുല്ല്യരാണെന്ന് ഈ കൊറോണക്കാലം നമ്മെ പഠിപ്പിച്ചു. തൊടിയിലെ പച്ചക്കറികളും പഴവർഗങ്ങളും രുചിയുള്ളതാണെന്നും വീട്ടിൽ എല്ലാവരും ചേർന്നുള്ള രസമുള്ള ദിനങ്ങൾ സമ്മാനിച്ചതും ഈ കൊറോണ കാലത്തിന്റെ മാത്രം പ്രത്യേകതയാണ്.നമ്മുടെ ഗവൺമെന്റും ആരോഗ്യ മേഖലയും പോലീസ് ഉദ്യോഗസ്ഥന്മാരും ലോകത്തിന് തന്നെ മാതൃകയാണെന്ന് കാണിച്ചു തന്ന ഒരു കാലമായിരുന്നു ഇത്. കൊള്ളയും കൊലയും പീഢനങ്ങളും ഇല്ലാത്ത ഒരു നല്ല കാലം, എല്ലാം മാറി ഒരു നന്മയുള്ള സമൂഹവും ചിന്താശക്തിയുളള ജനങ്ങളും നന്മയുള്ള ഒരു ലോകവും ഉണ്ടാവണേ എന്ന് നമുക്ക് പ്രത്യാശിക്കാം. അതിനായി പ്രാർത്ഥിക്കാം.
 

അദ്വൈത് പി
7 C ഇരിണാവ് യു പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം