16:23, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CHITHRA DEVI(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഭൂമി <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്വരവീണ ഉണരുന്ന ധന്യഭൂമി
നന്മകൾ ചൊരിയുന്ന പവിത്രഭൂമി
ശാലീന സൗന്ദര്യമുള്ള ഭൂമി
ഹൃദ്യമാം നദികളാൽ നിറഞ്ഞ ഭൂമി.........
ഇന്നുനിൻ ശാലീന സൗന്ദര്യമെവിടെ?
നിൻ മെനിതൻ ശോഭന കാന്തിയെവിടെ?
എല്ലാം കെടുത്തിയൊരസുരജന്മങ്ങൾ
നിൻ ശോഭയും കാന്തിയും എന്തുചെയ്തു?
നന്മയായി ധൈര്യമായി തീ ജ്വാലയായി നീ
വീണ്ടും ഉണർന്ന് ജ്വലിക്കവേണം
അമ്മഭൂമി നന്മഭൂമി എന്നും ദൈവതുല്യമാം പുണ്യഭൂമി
നീ എന്നും ഫലഭൂഷ്ടിയാൽ വിളങ്ങവേണം...
നിൻ പുണ്യപ്രഭ ഇന്നെങ്ങുപോയി?
നിന്റെ യശസ്സിനെ പാടിപ്പു-
കഴ്ത്തുന്നിളം കാറ്റെവിടെ?
നിന്നിലെ പച്ചപ്പകിട്ടെവിടെ?
നിന്നിലെ കുസുമപരിമളമെവിടെ?
വസന്തമിന്നെവിടെ, ശരത്തിന്നെവിടെ?
നിന്നിലെ പ്രൗഢിയിതെങ്ങുമാഞ്ഞുപോയി.....
നഷ്ടമായോ നിൻ ചാരുത യെ
നഷ്ടപ്പെടുത്തിയൊ നിൻ ജീവതാളം,
ഈ രാക്ഷസകോമരങ്ങൾ അഹന്തയോടെ!
തിരികെ വരൂ എന്റെ അമ്മ ഭൂമി
നിന്റെ തേനൂറും പുഞ്ചിരി കാട്ടിത്തരൂ
ഒന്ന് കാട്ടിത്തരൂ........