Stjosephstvpm/"മഹാവ്യാധിയിൽ മനമിടറാതെ"

Schoolwiki സംരംഭത്തിൽ നിന്ന്
15:01, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjosephstvpm (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= "മഹാവ്യാധിയിൽ മനമിടറാതെ" | color= 5...' താൾ സൃഷ്ടിച്ചിരിക്കുന്നു)
"മഹാവ്യാധിയിൽ മനമിടറാതെ"

ഇടറി വീഴാതെ നാം 
മാനസങ്ങൾ ചേർത്ത് 
കരുതലായ് കാവലായ് 
മാറി നിൽക്കാം 

നമ്മളീ, ദുരിത സാഗരം താണ്ടുവാൻ 
ഹൃദയ നാളങ്ങൾ കോർത്ത് വെക്കാം 

ലോകമേ,  നീ തോൽക്കില്ലൊരിക്കലും 
ഏത് നിറമുള്ള,  മനുഷ്യരാണെങ്കിലും 

എത്ര കൊടുമുടികൾ പർവതങ്ങൾ താണ്ടി 
എത്ര താഴ്ചകൾ കണ്ടവർ നമ്മൾ 

എത്ര ചുഴികളിൽ പിടഞ്ഞവർ നമ്മൾ 
എത്ര തീയിൽ അമർന്നവർ നമ്മൾ 

ഉയർത്തെണീക്കാനായ് ജനിച്ചവർ നമ്മൾ 
മരിക്കിലും ഒരിക്കലും തോൽക്കില്ല നമ്മൾ

ഹെസ് എസ് ജാക്സൺ
9A [[|സെൻറ് ജോസഫ് എച്ച്.എസ്.എസ്, തിരുവനന്തപുരം, തിരുവനന്തപുരം നോർത്ത്]]
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത