ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/``കൊറോണയും -കേരളവും´´

Schoolwiki സംരംഭത്തിൽ നിന്ന്
12:02, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44549 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= ``കൊറോണയും -കേരളവും´´ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
``കൊറോണയും -കേരളവും´´

മറ്റു സംസ്ഥാനങ്ങളെകാളും കേരളം മുൻപന്തിയിൽ നിൽക്കാൻ കാരണം 1800 കാലഘട്ടത്തിൽ തന്നെ ഇവിടെ ആരോഗ്യ കേന്ദ്രങ്ങളും മെഡിക്കൽ കോളേജുകളും വിദ്യാഭ്യാസ സ്ഥപനങ്ങളും ഉണ്ടായിരുന്നു എന്നതുതന്നെ . ആ കാലഘട്ടത്തിലെ ഭരിച്ചിരുന്ന ഭരണാധികാരികൾ ഇതിനൊക്കെ പ്രാധാന്യം നൽകി വന്നിരുന്നു. പിൻ തലമുറകളും ഈ ഭരണ സംവിധാനത്തെ പരിപാലിച്ചു മുന്നോട്ടുവന്നത് തന്നെയാണ് ഈ മഹാമാരിയെ ചെറുത്തു നിർത്താൻ കാരണമായത്.

നാം നേരിട്ട പ്രകൃതിക്ഷോഭങ്ങളും എന്തു തന്നെ ആകട്ടെ അതിൽനിന്നും തരണം ചെയ്യാൻ നമുക്ക് കഴിയും. കോവിഡ് 19 അഥവാ കൊറോണാ വൈറസ് എന്ന മഹാമാരിയെ കേരളം നേരിടുകയാണ്. ലോകം ഭീതിയിലാണ്. ആളുകളെ കാർന്നുതിന്നുന്ന പുതിയൊരു വൈറസ് ആളുകളിൽ നിന്നും ആളുകളിലേക്ക് പടരുകയാണ്. രോഗം എല്ലാ ഭൂഖണ്ഡങ്ങളിലും ഒരു കാട്ടുതീപോലെ പടരുകയാണ്.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളും അമേരിക്ക ബ്രിട്ടൻ, ചൈന തുടങ്ങിയ രാജ്യങ്ങളും രോഗത്തിനു മുന്നിൽ പകച്ചു നിന്നപ്പോൾ ദൃ തഗതിയിൽ കേരളം ആരോഗ്യ പ്രതിരോധ പ്രവർത്തനം മൂലം ശക്തിപ്രാപിക്കുന്നു. കോവിഡ് 19. അഥവാ കൊറോണ വൈറസ് രോഗബാധ തടയുന്നതിനായി കേരളം നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾക്ക് അഭിനന്ദനം അർഹിക്കുന്നതാണ്. സാമൂഹിക അകലം പാലിച്ച് കൈകൾ അണുവിമുക്തമാക്കി വീട്ടിൽ നിന്നും പുറത്തിറങ്ങാതെ യും രോഗപ്രതിരോധത്തിന് കേരളത്തിലെ ഭരണ സംവിധാനങ്ങളുടെയും പൊതുപ്രവർത്തകരുടെയും ആരോഗ്യ പ്രവർത്തകരുടെയും നിർദേശങ്ങൾ പാലിച്ച് ഒറ്റക്കെട്ടായി നിന്ന് കൊറോണ എന്ന വിപത്തിനെ കേരളത്തിൽനിന്നും തുടച്ചു നീക്കാം.

`` ദൈവത്തിന്റെ സ്വന്തം നാട്´´ എന്ന് വിശേഷിപ്പിക്കുന്ന കേരളത്തിൽ ജനിച്ചതിൽ നമുക്ക് അഭിമാനിക്കാം.

ഹർഷ ബി എസ്
6 A ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം