വിദ്യയിൽ കേമനാം മാനവരൊക്കെയും വിധിയിൽ പകച്ചങ്ങു നിർത്തുന്ന വ്യാധികൾ വിലസത ഒട്ടുമേ..,പിടികൂടാതവൻ വിലസുന്നു ലോകത്തിൻ ഭീഷിണിയായ് കേമത്തരം കാട്ടാൻ മുൻപന്തിയിൽ നിന്നോർ കേണിടുന്നു അൽപ്പം ശ്വാസത്തിനായ് കേട്ടവർ കേട്ടവർ അടക്കുന്നു മാർഗങ്ങൾ കേറി വരാതെ തടഞ്ഞീടുവാൻ ... സത്യത്തിൽ ഈ ഗതി ചൂണ്ടിക്കാട്ടുന്നത് സത്യമാർഗത്തിൻ ദിശയല്ലയോ? അഹന്തകളെല്ലാമേ...വെടിയുക മനുഷ്യാ നീ അഹങ്കരിക്കേണ്ടവർ അവരല്ലയോ !.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത