വി യു പി. എസ്സ് വെള്ളല്ലൂർ/അക്ഷരവൃക്ഷം/*ദാഹജലം*

Schoolwiki സംരംഭത്തിൽ നിന്ന്
09:48, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ASHADEVI O (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=*ദാഹജലം* <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
*ദാഹജലം*


പണ്ട് പണ്ട് പരിശുദ്ധമായ ഒരു പുഴയുണ്ടായിരുന്നു. ആ പുഴ യുടെ പേരായിരുന്നു വണ്ണാത്തിപ്പുഴ. അതിൻറെ അടുത്ത് ഒരു വണ്ണാത്തി കാടും ഉണ്ടായിരുന്നു. അവിടത്തെ മൃഗങ്ങൾ വെള്ളം കുടിക്കാൻ വണ്ണാത്തിപ്പുഴയെ ആണ് ആശ്രയിചിരുന്നത്. ആ കാട്ടിൽ സകല മൃഗങ്ങളും പക്ഷികളും ഉണ്ടായിരുന്നു.സന്തോഷത്തോടെ കഴിഞ്ഞ അവർക്ക് കുറേക്കാലം കഴിഞ്ഞ് ഒരു വലിയ പ്രശ്നം നേരിടാൻ തുടങ്ങി. പുഴ മലിനീകരണം നേരിടാൻ തുടങ്ങി. മനുഷ്യർ കാട്ടിലെ മരങ്ങൾ മുറിച്ചു തുടങ്ങി. അവരുടെ ദാഹജലം കിട്ടാതായി. അവർക്ക് പതിയെ പേടി തോന്നിത്തുടങ്ങി. തണൽ നേടാൻ മരമില്ലാതായി. ദാഹജലത്തിന് വെള്ളമില്ല. ഓരോ മൃഗങ്ങളായി മരിച്ചു വീഴാൻ തുടങ്ങി. അവർ കാട്ടിലെ മൃഗങ്ങളെ വിളിച്ചുകൂട്ടി ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് സംസാരിച്ചു അവർ ഇപ്പോൾ നേരിടുന്ന പ്രശ്നങ്ങൾക്ക് മുന്നിൽ നിസ്സഹായനായി നോക്കിനിൽക്കാനേ അവർക്ക് കഴിഞ്ഞുള്ളൂ. ഓരോ ദിവസവും ഓരോ മൃഗങ്ങൾ മരിച്ചു വീഴാൻ തുടങ്ങി ബാക്കിയുള്ള എല്ലാവരും കൂടെ വണ്ണാത്തിപ്പുഴയുടെ കരയിൽ നിന്ന് പൊട്ടിക്കരഞ്ഞു. പെട്ടെന്ന് തന്നെ വനദേവത പ്രത്യക്ഷപ്പെട്ടു. അവരുടെ വിഷമങ്ങൾ വനിതയുടെ പറഞ്ഞു സമാധാനിപ്പിച്ചു കൊണ്ടു പറഞ്ഞു മനുഷ്യൻറെ ക്രൂരത കൂടിയിരിക്കുകയാണ്. ഇതിന് അവർക്ക് ശിക്ഷ കിട്ടും. പാപത്തിന്റെ ഫലം അനുഭവിക്കുക തന്നെ ചെയ്യും. നിങ്ങളുടെ വണ്ണാത്തിപ്പുഴ നിങ്ങൾക്ക് തിരിച്ചു കിട്ടും. അതിനു നിങ്ങൾ ക്ഷമയോടെ കാത്തിരിക്കണം. ദൈവം ഇത്രയും പറഞ്ഞു കൊണ്ട് അവിടുന്ന്.അപ്രത്യക്ഷമായി. ഓരോ ദിവസം കഴിയുന്തോറും വണ്ണാത്തിപ്പുഴ ശുദ്ധമായി തുടങ്ങി. മനുഷ്യന്റെ ചെയ്തികൾക്കുള്ള ശിക്ഷ അവനു കാലം നല്കിക്കൊണ്ടേയിരിക്കുന്നു

ശിവകാമി എസ് ആർ
6 വി യു പി എസ് വെള്ളല്ലൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ