സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/പ്രകൃതി നമ്മുടെ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി നമ്മുടെ അമ്മ

പ്രകൃതി അമ്മയാണ്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും. പ്രകൃതിയെ നാം അവഗണിക്കുമ്പോൾ പ്രകൃതി നമ്മോട് പ്രതികരിക്കുന്നു. അതാണ് ഇന്ന് നാം നമുക്കു ചുറ്റും കാണുന്ന പ്രകൃതിക്ഷോഭങ്ങൾ. പ്രകൃതിസംരക്ഷണം ഇന്ന് അത്യന്താപേക്ഷിതമായി കൊണ്ടിരിക്കുകയാണ്./ഇവയിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നത് "പരിസരശുചിത്വമാണ് ". ശുചിത്വമാണ് സ്വാതന്ത്രത്തേക്കാൾ പ്രാധാന്യം. ശരീര ശുചിത്വത്തിനു എത്രത്തോളം പ്രാധാന്യമുണ്ടോ അതുപോലെ അത്രയും പ്രാധാന്യം പരിസര ശുചിത്വത്തിനും നൽകണം. കുട്ടികളായ നാം പഠിക്കേണ്ട പാഠം ശുചിത്വമാണ്. വ്യക്തിശുചിത്വം എല്ലാ കുട്ടികളും നിർബന്ധമായും പാലിക്കേണ്ടതാണ്./നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് ഓരോ പൗരനെയും കടമയാണ്. ഭക്ഷണത്തിനു മുമ്പും ശേഷവും സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക. ശുചിത്വം ഉണ്ടെങ്കിലെ രോഗ വിമുക്തരാവു. വീടിനു ചുറ്റും വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത് അത് കൊതുകുകൾ പെരുകുന്നതിനും പകർച്ചവ്യാധികൾ ഉണ്ടാകുന്നതിനും ഇടയാക്കും. ശുചിത്വ പാലനത്തിലൂടെ നമുക്ക് നമ്മുടെ നാടിനെ നന്മയിലേക്ക് നയിക്കാം.

എസ് .വി ആരാധ്യ
3 D സെയിന്റ് ഗൊരേറ്റിസ് എൽ.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം