ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/കുട്ടന്റെ ആരോഗ്യം
ദൃശ്യരൂപം
കുട്ടന്റെ ആരോഗ്യം
ഒരിടത്ത് ഒരു അച്ഛനും അമ്മയും മകനും ഉണ്ടായിരുന്നു .അവന്റെ പേര് കുട്ടൻ എന്നായിരുന്നു .അവനെ അവർ സ്നേഹത്തോടെ വളർത്തി അച്ഛൻ എന്നും അവനു പഴങ്ങൾ വാങ്ങി കൊടുക്കുമായിരുന്നു. എന്നാൽ പഴങ്ങൾ കഴുകാതെയാണ് കഴിച്ചിരുന്നത്. കുറേനാൾ കഴിഞ്ഞപ്പോൾ കുട്ടന്റെ വയർ വീർക്കാൻ തുടങ്ങി. പിന്നെ അവന്റെ ആരോഗ്യം നഷ്ട്ടപെട്ടു. അവനെ ആശുപത്രിയിൽ കൊണ്ട് പോയി .ഡോക്ടർ പരിശോധിച്ചു .എന്നിട്ട് പറഞ്ഞു .കുട്ടി കഴിക്കുന്ന ഭക്ഷണം മുഴുവൻ വിര തിന്നു നശിപ്പിക്കുകയാണ്. പഴങ്ങൾ കഴുകി വൃത്തിയാക്കി വേണം .അല്ലെങ്കിൽ ഈച്ച കയറിയിരുന്ന് മുട്ടയിടുന്ന ഭക്ഷണം വയറ്റിൽ ചെന്നാൽ വിരയുണ്ടാകും .ഡോക്ടർ അവനു വിരക്കുള്ള മരുന്ന് കൊടുത്തു.അന്നുമുതൽ 'അമ്മ അവനെ ശ്രദ്ധിക്കാൻ തുടങ്ങി.അങ്ങനെ കുട്ടന്റെ ആരോഗ്യം വീണ്ടു കിട്ടി.അവൻ മിടുക്കനായി വളർന്നു .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ