ജി.എച്ച്. എസ്. എസ് കുഞ്ചിത്തണ്ണി/അക്ഷരവൃക്ഷം/ഓർമ്മകളിൽ ഒരു പുലരി

12:17, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29037 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഓർമ്മകളിൽ ഒരു പുലരി <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഓർമ്മകളിൽ ഒരു പുലരി

കോട മഞ്ഞിൻ കുളിരുള്ള പുലരിയിൽ ഞാൻ എത്തിടുന്നു
മരതക ഛായയിൽ എന്നെ നോക്കി കണ്ണിറുക്കുന്നു
ഉദയത്തിനു മുൻപേ പൊൻ കിരണം
പൊന്മണി കതിരിൽ തിളങ്ങുന്നു
മഞ്ഞു കണത്തിലേറുന്നു കാന്തി
കിളിമൊഴി കൊഞ്ചലും തെന്നലും
വിസ്മയിപ്പിക്കുന്നു എന്നെ ആദ്യമായി
ഹൃദയത്തിൻ സ്പന്ദനം പ്രകൃതിയിലലിയവേ
ഞാനറിഞ്ഞു പ്രകൃതിയാം അമ്മതൻ സ്നേഹം
ഇന്നു വെറും കനവു മാത്രമാണീ
പുഴകളും വയലുകളും കിളിക്കൊഞ്ചലുകളും
സാർ തരാം ആൻ അവർ കാർന്നു തിന്നുന്നു
എന്നമ്മയെ എൻ പ്രകൃതിയെ
ഓർക്കുക നാം സഹയായ മണ്ണുപോലും
ഒരുനാൾ നമ്മെ കടിച്ചുകീറാൻ വരും
എങ്ങും അടർന്നു പറക്കാൻ പോകുന്നത്
തീവ്ര നൊമ്പരമുണർത്തുന്ന ഓർമ്മകൾ മാത്രം ആയിരിക്കും
ആ ഓർമ്മകളിൽ ജീവന്റെ തുടിപ്പുകൾ ഇനിയും അവശേഷിക്കുമോ?

അതുൽ രാജേഷ്
5 B ജി.എച്ച്. എസ്. എസ് കുഞ്ചിത്തണ്ണി
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത