കോട മഞ്ഞിൻ കുളിരുള്ള പുലരിയിൽ ഞാൻ എത്തിടുന്നു
മരതക ഛായയിൽ എന്നെ നോക്കി കണ്ണിറുക്കുന്നു
ഉദയത്തിനു മുൻപേ പൊൻ കിരണം
പൊന്മണി കതിരിൽ തിളങ്ങുന്നു
മഞ്ഞു കണത്തിലേറുന്നു കാന്തി
കിളിമൊഴി കൊഞ്ചലും തെന്നലും
വിസ്മയിപ്പിക്കുന്നു എന്നെ ആദ്യമായി
ഹൃദയത്തിൻ സ്പന്ദനം പ്രകൃതിയിലലിയവേ
ഞാനറിഞ്ഞു പ്രകൃതിയാം അമ്മതൻ സ്നേഹം
ഇന്നു വെറും കനവു മാത്രമാണീ
പുഴകളും വയലുകളും കിളിക്കൊഞ്ചലുകളും
സാർ തരാം ആൻ അവർ കാർന്നു തിന്നുന്നു
എന്നമ്മയെ എൻ പ്രകൃതിയെ
ഓർക്കുക നാം സഹയായ മണ്ണുപോലും
ഒരുനാൾ നമ്മെ കടിച്ചുകീറാൻ വരും
എങ്ങും അടർന്നു പറക്കാൻ പോകുന്നത്
തീവ്ര നൊമ്പരമുണർത്തുന്ന ഓർമ്മകൾ മാത്രം ആയിരിക്കും
ആ ഓർമ്മകളിൽ ജീവന്റെ തുടിപ്പുകൾ ഇനിയും അവശേഷിക്കുമോ?