കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/പ്രകൃതി

11:41, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35048 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രക‍തി | color= 3 }} <center> <poem> ഒരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രക‍തി

ഒരു കൊച്ചു പുഷ്പമായി ഞാൻ ഇന്നു മാറവേ
ചെറു മഞ്ഞു തുള്ളികൾ മൂടും പുലർച്ചയിൽ
വിരിയുമീ പൂവ് തൻ പൂമണം പടരവേ
സ്നേഹ പ്രഭാതമെൻ ഉള്ളിൽ ഉദിക്കുമീ
നേരമാ പൂവുതൻ ലഹരിയിലലിഞ്ഞൊരീ
പ്രീവിനെ കാണുവാൻ എന്തു ഭംഗി
വ​ണ്ടുകൾ പൂവു തൻ തേൻ നുകർന്നീടുന്നു.
കിളികളോ മധുരമായി ഈണം പൊഴിക്കുന്നു
പ്രകൃതി തൻ ഈ മനോഹാരിത
കാണുവാൻ എന്തു ഭംഗി
കൂരിരുട്ടാകുന്നൊരീ സന്ധ്യയിൽ ഇതാ
പുലരിതൻ ഭംഗികൾ മാഞ്ഞകന്നീടുന്നു.
ജീവൻ വെടിയുന്നൊരീ സന്ധ്യയിൽ
എൻ പൂമണം അകലുന്നു
ഇതളുകൾ പൊഴിയുന്ന നേരത്തു ഞാനിതാ
മറ്റൊരു ലോകത്ത് ചെന്നു ചേർന്നു.

തീർത്തും നിശ്ശബ്ദമാം ....... ആ കൊച്ചുലോകം

ആഷ്മ എം കെ
9 ബി കെ കെ കെ വി എം ഹയർ സെക്കന്ററി സ്കൂൾ,പൊത്തപ്പള്ളി തെക്ക്,കുമാരപുരം,ആലപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത