വിശപ്പിൻ കാളലകറ്റുവാൻ ഫലങ്ങളും
ക്ഷീണം അകറ്റാൻ തണലും
രോഗശമനത്തിനായി ഔഷധവും
നിനക്കത്രയും നൽകിയില്ലയോ???
എന്നിട്ടും നീയെന്തിനെന്നെ
അടർത്തി മാറ്റിടുന്നു...?
എന്തിനു നീ നിന്റെ ചെയ്തികളത്രയുമെൻ
സംഹാരത്തിനായി ഉപയോഗിച്ചു....?
സഹനങ്ങൾകൊടുവിൽ പൊട്ടിക്കരഞ്ഞ
എന്റെ കണ്ണുനീരാം നീരുറവകൾ പോലും
നീ തടഞ്ഞു നിർത്തി 'അണക്കെട്ട് ' എന്ന ഓമനപ്പേര് വിളിച്ചില്ലേ....?
എന്നിട്ടുമെന്തിനാ മനുഷ്യാ,
നിന്റെ കുരുതികൾക്കെന്നെ ഇരയാക്കി....?
എന്റെ ഹൃദയത്തിലാഴത്തിൽ അടക്കാനാകാത്ത മുറിവുകളുണ്ടാക്കി....?
ഓർക്കുക മാനവാ,
ഒരു തുള്ളി മഴ പെയ്യിക്കാൻ മരമില്ലാതെ,
കാടില്ലാതെ നീ പൊട്ടിക്കരഞ്ഞിടും,
നിൻ ജീവിതം തകർന്നിടും,
നിൻ കുരുതികൾക്കറുതിയായ് വന്നീടും......
{{BoxBottom1
| പേര്= അഫ്സൽ.കെ. പി
| ക്ലാസ്സ്= 8 D
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= തഅ്‍ ലീമുൽ ഇസ്ലാം ഓർഫനേജ് ഹൈസ്കൂൾ പരപ്പനങ്ങാടി
| സ്കൂൾ കോഡ്= 19129
| ഉപജില്ല= പരപ്പനങ്ങാടി
| ജില്ല= മലപ്പുറം
| തരം= കവിത
| color= 4
}}