ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം/കോറോണ തന്ന പാഠം
*രോഗപ്രതിരോധം
രോഗപ്രതിരോധം
ആരോഗ്യമാണ് ധനം എന്നപഴഞ്ചെല്ല് പരിചിതമായ ഒന്നാണ്. ആരോഗ്യമുണ്ടെങ്കിൽ മാത്രമേ ധനസമ്പാദനം സാധ്യമാവു.ആരോഗ്യമുളള വ്യക്തി രാജ്യത്തിൻെറ സമ്പത്താണ്. ആരോഗ്യമുളള വ്യക്തിയ്ക്ക് രോഗ പ്രതിരോധശേഷി തീർച്ചായായും ഉണ്ടാവും. രോഗപ്രതിരോധശേഷി തീരെ ഇല്ലാത്തതോ,കുറവായതുമായ ഒരുവ്യക്തിയെ ആരോഗ്യവാൻ എന്ന് വിളിക്കാൻ സാധിക്കില്ല . അവൻ മറ്റുളളവരെ ആശ്രയിക്കുന്നു. രോഗപ്രതിരോധശേഷി അത് ഒരുമനുഷ്യൻെറ നിലനിൽപ്പിനു അത്യന്താപേക്ഷിതമാണ്. ഉത്തരാധുനിക ലോകത്തെ ഒരു വിഭാഗം മനുഷ്യരും രോഗപ്രതിരോധ ശേഷി കുറഞ്ഞവരാണ്.പ്രധാനമായും 12 വയസ്സിനു താഴെ പ്രായമുളള കുട്ടികളും,60 വയസ്സിനു മുകളിൽ പ്രായമായ വയോധിക്കരുമാണ് രോഗ പ്രതിരോധ ശേഷി തീരെ ഇല്ലാത്തവർ . ഇന്ന് ലോകത്തെ തന്നെ നിശ്ചലാവസ്ഥയിലാക്കിയ ഒരു വൈറസാണ് കോവിഡ്-19 നമ്മളിൽ രോഗ പ്രതിരോധശേഷി തീരെ ഇല്ലാത്തവരെയാണ് ഇ മഹാമാരി വളരെ മോശമായഅവസ്ഥയിലെത്തിക്കുകയും അവസാനം മരണത്തിലെത്തിക്കുകയും ചെയുന്നത്. ഈ ലോകത്തിലുളള നിലനിൽപ്പിന് രോഗപ്രതിരോധശേഷി അനിവര്യമായ ഒന്നാണ്. ഇന്നിപ്പോൾ കോവിഡ്-19 ലോകത്താകമാനം പടർന്നു പിടിച്ചു.ഓരോ ദിവസവും എത്രയോക്കെ ജീവനുകളാണ് പൊലിഞ്ഞു പോകുന്നത്. എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി ഇതിനെതിരെ പൊരുത്തുന്നു. രോഗപ്രതിരോധശേഷി ഇല്ലാത്തതിനാൽ ഈ രോഗം ബാധിക്കുന്നവർക്ക് മരണത്തിനു കീഴടങ്ങേണ്ടതായി വരുന്നത്. രോഗപ്രതിരോധശേഷി ഉളളവർ കോവിഡ് -19ൽ നിന്നും കരകയറിയിട്ടുമുണ്ട് . വ്യായാമക്കുറവ്, മദ്യപാനം,പുകവലി,മയക്കുമരുന്നുകളുടെ ഉപയോഗം ,പാസ്റ്റ് ഫുഡ്അമിതമായി കഴിക്കുന്നത് തുടങ്ങിയ ദുശ്ശിലങ്ങൾ, നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. രോഗപ്രതിരോധശേഷി ഇല്ലാതാകുന്നു കൂടാതെ ഇവയുടെ ഉപയോഗം ഹൃദയം, കരൾ, ശ്വാസകോശം, കുടൽ ,നാഡീവ്യവസ്ഥ മുതലായവെ ബാധിക്കുന്നു. വിദഗദ്ധരുടെ തുടർച്ചയായ ഉപയോഗം കൊണ്ട് മാത്രമേ ഇത്തരത്തിലുളള ദുശ്ശിലങ്ങളിൽ നിന്ന് മോചനം നേടാൻ സാധിക്കുളളു . കേരളീയരുടെ ശരാശരി ആയൂർദെെഘ്യം 75 വയസ്സോളമാണ്. പ്രതിരോധമരുന്നുകൾക്ക് ഇത്തിൽ വലിയ പങ്കുണ്ട് .ആരോഗ്യകരമായ ജീവിതം, ഒരോ വ്യക്തിയുടെയും അവകാശമാണ്. അതിന് പ്രതിരോധശേഷി അനിവാര്യമാണ്. ‘ആരോഗ്യമുളള വ്യക്തി രാജ്യത്തിൻെറ സമ്പത്ത് '
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കട്ടപ്പന ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കട്ടപ്പന ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ