പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/"ഇതും കടന്നു പോകും...."
"ഇതും കടന്നു പോകും...."
വളരെ ചെറിയ ഗ്രാമമാണ് ചെന്തുരുത്ത്... പാടവും പുഴയും കുന്നും കുണ്ടനിടവഴിയും ഒക്കെയായ് അതി മനോഹരമായ പ്രദേശം ...... വികസനമെന്ന പേരിൽ കോൺക്രീറ്റ് സൗധങ്ങളൊന്നും അധികമില്ല..... പക്ഷേ പുതുതായ് കോൺക്രീറ്റ് വീടുകൾ ഉയർന്നു വരുന്നുണ്ട്.... മെയിൻ റോഡിൽ നിന്ന് പാടത്തോട് ചേർന്നുള്ള ചെറിയ വഴിയിലൂടെ 10 മിനിട്ട് നടക്കണം അമ്മുവിൻ്റെ വീട്ടിലേക്ക്... 5-ാം ക്ലാസ്സുകാരിയാണ് .... കോളേജിൽ പഠിക്കുന്ന ചേച്ചിയും അമ്മയും മുത്തശ്ശിയും അടങ്ങുന്നതാണ് അമ്മുവിൻ്റെ ലോകം... വലിയ പറമ്പ് നിറയെ പേരയും ചക്കയും ആത്തിയും മത്തനുമൊക്കെയായ് നല്ല പച്ചപ്പിന്ന നടുവിൽ കാണുന്ന ഇരുനില കെട്ടിടമാണ് അമ്മുവിൻ്റെ വീട്.... അവൾ 1 -ാം ക്ലാസ്സിൽ പഠിക്കുമ്പോൾ വിദേശത്തേക്ക് പറന്നതാണ് അച്ഛൻ ..... എന്നും വിളിക്കും...... വാട്ട്സ്ആപ്പും ഫേസ് ബുക്കുമൊക്കെയായ് അച്ഛൻ അരികിലാണെന്ന തോന്നലേയുള്ളൂ..... അകലെയെങ്കിലും അമ്മയുടെ തല്ലിൽ നിന്ന് രക്ഷിക്കാൻ അച്ഛൻ മദ്ധ്യസ്ഥം പറയും..... അച്ഛൻ പറഞ്ഞാൽ പിന്നെ അമ്മ തൊടില്ല ..... " അച്ഛനൊരു സൂപ്പർമാൻ തന്നെ ... " അവളുടെ കുഞ്ഞു മനസ്സോർത്തു... അങ്ങനെയിരിക്കെ അതിരാവിലെ നെറുകയിൽ ഉമ്മതന്ന് ഇക്കിളി കൂട്ടി ഉണർത്തവെ അമ്മ ചെവിയിൽ മന്ത്രിച്ചു... " പൊന്നേ അച്ഛൻ വരുന്നു ബുധനാഴ്ച" അവളുടെ കുഞ്ഞിക്കണ്ണുകൾ വിടർന്നു ചാടിയെണീറ്റ് കലണ്ടറിനടുത്തേക്കോടി... ഇന്ന് തിങ്കൾ .... അപ്പോ മറ്റന്നാളെ ..... അവൾക്ക് സന്തോഷം നിയന്ത്രിക്കാനായില്ല...... ഓടിനടന്ന് എല്ലാ പേരോടും പറയണമെന്നവൾ ഓർത്തു ..... പക്ഷേ....
ഇനിയിപ്പോ പറമ്പിലൊന്ന് കറങ്ങാം .... ആരേലും കാണാനായാലോ എന്നോർത്ത് അമ്മു മുറ്റത്തേക്കിറങ്ങി ... അകലെ അയലത്തെ വീടിൻ്റെ ഉമ്മറത്തിരിക്കുന്ന നാരായണിയമ്മയോട് അവളുറക്കെ കൂവി :" കേട്ടോ എൻ്റെ അച്ഛൻ വരുന്നുണ്ട് " അവർ കേട്ടിട്ടുണ്ടാവുമോ എന്തോ..... പക്ഷേ അവൾക്ക് സമാധാനമായ്... പറമ്പിലെ കൊറ്റിയുടെ പിറകെ അവളാഞ്ഞു പിടിച്ചു ..... ശലഭത്തോടെന്തോ രഹസ്യം പറഞ്ഞു.... അവളാകെ സന്തോഷത്തിലാണ് ..... രാത്രി അമ്മയോടൊപ്പം കിടക്കവെ അവളുടെ മനസ്സു നിറയെ അച്ചനായിരുന്നു ...... അവൾക്ക് നന്നായ് ഉറങ്ങാൻ കഴിഞ്ഞില്ല ......
"അച്ഛനുടനെ വരില്ല മോളേ ഇനിയിങ്ങോട്ട് ഉടനൊന്നും പ്ലെയിനില്ലത്രേ.... " "അതെന്താ ... അമ്മേ " അമ്മു കരയുന്ന പോലായ്: .. " എല്ലായിടത്തും ഈ അസുഖമാ... കൊറോണ ..... അതു കൊണ്ട് സർക്കാർ വിദേശത്തുള്ളവരെ ഇപ്പോ കൊണ്ടു വരില്ലത്രേ.... എയർപോർട്ട് അടച്ചു ... " അവളുടെ വിടർന്ന കണ്ണുകൾ തുളുമ്പി.... ഒന്നും മിണ്ടാതെ അവൾ പറമ്പിലേക്ക് നടന്നു..... പ്ലാവിഞ്ചോട്ടിൽ അലസം നിന്ന കൊറ്റി അവളെ സാകൂതം നോക്കി...... അവൾ ആരോടെന്നില്ലാതെ ചോദിച്ചു " അപ്പോ എൻ്റെ അച്ഛന് അസുഖം വരില്ലേ? ....." പെട്ടെന്ന് ചേച്ചിയുടെ സുന്ദരമായ കരങ്ങൾ അവളെ പൊതിഞ്ഞു: "എന്താ ചക്കരെ?..... ഈ കാലവും കടന്നു പോകും..... കരയാതെ...
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- Thiruvananthapuram ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- Kaniyapram ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- Thiruvananthapuram ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- Thiruvananthapuram ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- Kaniyapram ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- Thiruvananthapuram ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ