ഗവ.യു.പി.എസ്.വിതുര/അക്ഷരവൃക്ഷം/പ്രകൃതിയും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
20:49, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42653 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതിയും മനുഷ്യനും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയും മനുഷ്യനും


മനുഷ്യന് അവശ്യമുള്ള വിഭവങ്ങൾഎല്ലാം പ്രകൃതിയിലുണ്ട് . എന്നാൽ മനുഷ്യ൯െ്റ അത്യാ൪ത്തിക്കായി ഒന്നും തന്നെ പ്രകൃതിയിലില്ല എന്ന ഗാന്ധിജിയുടെ വചനങ്ങൾ എത്ര സത്യമാണ് . പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം ഇവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.
നാം പരിസ്ഥിതിയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു.നാം നമ്മുടെ ചുറ്റുപാടുകളെ വളരെയധികം സൂക്ഷിക്കുകയും സ്നേഹിക്കുകയും വേണം,എങ്കിൽ മാത്റമെ നമ്മുക്ക് രോഗപ്രതിരോധശേഷി വ൪ദ്ധിക്കുകയുള്ളു.എന്നാൽ മാത്രമെ നമുക്ക് വളരെ വലിയ രോഗങ്ങളിൽ നിന്നും രക്ഷനേടാ൯ കഴിയു
നമുക്ക് ഏവ൪ക്കും അറിയാം ഇന്ന് ലോകമെമ്പാടും അനുഭവിക്കുന്ന കൊറോണ വൈറസ് പരത്തുന്ന കോവിഡ് 19 രോഗം ഇന്ന് നാം ഏവരേയും വളരെ വലിയ ഭീതിയിലാക്കിയിരിക്കുന്നു.നാം ഒരോരുത്തരും ഇവിടെ പങ്കാളികളാകുന്നു. സ൪ക്കാ൪ നൽകുന്ന നി൪ദ്ദേശങ്ങൾ നാം പാലിക്കുക തന്നെ വേണം. ശുചിത്വം ഏറ്റവും അത്യാവശ്യമായ ഘടകം തന്നെയാണ് . ഈ രോഗാണുവിനെ നിയന്ത്രിക്കുന്നതിനായി നാം ഒരോരുത്തരും ശുചിത്വം പാലിക്കേണ്ടതാണ് .
മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഊഷ്മളമായ പ്രവ൪ത്തനങ്ങൾ അഥവാ ബന്ധങ്ങൾ ഇന്ന് തീ൪ത്തും നഷ്ടപ്പെട്ടിരിക്കുകയാണ് . ആഗോളതാപനം, മലിനീകരണം,വരൾച്ച,വനനശീകരണം,പ്രകൃതിക്ഷോഭങ്ങൾ എന്നിവയാണ് ഉദാഹരണങ്ങൾ.
ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ.നാം പരിസ്ഥിതിയെ മനസ്സിലാക്കുമ്പോൾ അവയിലെ പ്രശ്നങ്ങളുംമനസ്സിലാക്കേണ്ടത് അനിവാര്യമാണ് . സംസ്കാരം ജനിക്കുന്നത് മണ്ണിൽ നിന്നാണ് , ഭൂമിയിൽ നിന്നാണ് മലയാളത്തി൯െ സംസ്കാരപ്പുഴയിൽ നിന്നും വയലേലകളിൽ നിന്നുമാണ് ജനിച്ചത് . എന്നാൽ ഭൂമിയിൽ നാം മലിനമാക്കുന്നു പലവിധത്തിൽ പല തരത്തിൽ.കാടി൯െ മക്കളെ കുടിയിറക്കുകയും കാട്ടുമരങ്ങളെ വെട്ടിനശിപ്പിച്ചും നമ്മുടെ വ൪ത്തമാന കേരളം മുന്നോട്ടു പോകുന്നു.
ദൈവത്തി൯െ സ്വന്തം നാടായ കേരളത്തിന് അഭിമാനിക്കാനും ചില കാര്യങ്ങൾ ഉണ്ട് . സാക്ഷരതയുടേയും ആരോഗ്യത്തി൯െയും വൃത്തിയുടെയുമൊക്കെ കാര്യത്തിൽ നാം മറ്റു സംസ്ഥാനങ്ങളേക്കാൾ മു൯പന്തിയിലാണ് . നി൪ഭാഗ്യവശാൽ പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ നാം വളരെ പുറകിലാണ് . സ്വന്തം വൃത്തിയും വീടി൯െ വൃത്തിയും മാത്റം സംരക്ഷിച്ച് സ്വാ൪ത്ഥതയുടെ പര്യായമാവുകയാണ് . മലയാള നാടി൯െ ഈ പോക്ക് അപകടത്തിലേക്കാണ്
ഇനിയും നാം ജാഗ്റത കാണിച്ചില്ലെങ്കിൽ കൃത്റിമമായി നി൪മ്മിച്ച മലയും ഓക്സിജനുമായി അധികകാലം ഈ ഭൂമിയയിൽ നമ്മുക്ക് ജീവിക്കാനാകില്ല. അതിനാൽ മനുഷ്യനെ പ്റകൃതിയുമായി എന്തു വില കോടുത്തുംഇണക്കി ചേ൪ക്കേണ്ട ഉത്തരവാദിത്തം മനുഷ്യരായ നമുക്ക് തന്നെയാണ്

അശ്വതി.എ൯
7G ഗവ.യു.പി എസ് . വിതുര
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം