സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ/അക്ഷരവൃക്ഷം/കൊറോണയെന്ന മഹാമാരി

കൊറോണയെന്ന മഹാമാരി

പെട്ടന്ന് ഒരു ദിവസം ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കുഞ്ഞു  വൈറസ്. ആദ്യമൊന്നും ആരും അതിന് വിലകൽപിച്ചില്ല. അതിനാൽത്തന്നെ അത് ആ നഗരവും ആ രാജ്യവും കീഴടക്കി. മാത്രമല്ല അത് അയൽ രാജ്യങ്ങളിലേക്കും കുടിയേറി തുടങ്ങി. അങ്ങനേവന്നുവന്ന് അത് നമ്മുടെ ഭാരതത്തിലെ കൊച്ചു കേരളത്തിലും ആദ്യമായി വന്നു. ലോകമെമ്പാടും വിറയടിപ്പിച്ച ഈ കുഞ്ഞികൊറൊണ കേരളത്തെ തുടക്കത്തിൽ ഞെട്ടിച്ചങ്കിലും അതിനെ ഇപ്പൊൾ നമ്മൾ മലയാളികൾ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ കാരണം എന്തായിരിക്കും...??

മറ്റൊന്നുമല്ല, നമ്മൾ മലയാളികൾ ഇതേപ്പറ്റി ബോധവാന്മാരായ്‌ സ്വന്തം വീടുകളിൽ ഒതുങ്ങിക്കൂടി , വളരെ അത്ത്യാവിശത്തിനുമാത്രം പുറത്തിറങ്ങുന്നത് അതിനെ ചെറുക്കുന്നു. അതുപോലെ 'Break the chain' ഏന്ന പദ്ധതി മൂലം നമ്മൾ കൈകൾ കഴുകുന്നതും വൈറസിനെ അകറ്റി നിർത്തുന്നു. ബാക്കി ലോകരാഷ്ട്രങ്ങൾ മുഴുവൻ നമ്മുടെ കൊച്ചു കേരളത്തെ അഭിനന്ദിക്കുന്നത് നമ്മുടെ ഈ കൊച്ചു പ്രവർത്തികൾ മൂലമാണ്.

നമ്മുടെ സർക്കാരിന്റെയും , ആരോഗ്യപ്രവർത്തകരുടെയും , പോലീസിന്റെയും , ജനങ്ങളുടെയും പിന്തുണയും സഹകരണവും കൊറോണയെ അടക്കിനിർത്തിയിട്ടുണ്ട്. എങ്കിലും ഇതിനെ പൂർണ്ണമായ് ഇല്ലാതാക്കാൻ നമ്മുടെ സഹകരണം ഇനിയും ആവശ്യമുണ്ട്. കൊറോണ വൈറസ് ഇല്ലാത്ത നല്ലൊരു നാളയെ നമുക്ക് സ്വപ്നം കാണാം......

സ്റ്റിനു സ്റ്റീഫൻ
10C സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂൾ പയ്യാവൂർ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം