എം.എ.എച്ച്.എസ്.നെടുമ്പാശ്ശേരി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ചൈനയിലെ വൂഹാനിൽ നിന്ന് ആരംഭിച്ച് ലോകം മുഴുവൻ പടർന്നു പിടിച്ച ഒരു മഹാമാരിയാണ് കൊറോണ. ലോക ആരോഗ്യ സംഘടന ആണ് കൊറോണ വൈറസിന് കോവിഡ്-19 എന്ന പേര് നൽകിയത്

പനി,ചുമ,ജലദോഷം,ശ്വസംമുട്ട് എന്നിവരാണ് രോഗലക്ഷണങ്ങൾ. രോഗപ്രതിരോധശേഷി കുറഞ്ഞവരിലാണ് ഈ അസുഖം കൂടുതൽ അപകടകമാകുന്നത്

2020 ജനുവരി 30ന് തൃശ്ശൂരിലാണ് ആദ്യം കൊറോണ കേസ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇന്ന് കേരളത്തിൽ 14 ജില്ലകളിലും ഇന്ത്യലോട്ടാകയും കൊറോണ വൈറസ് ബാധിതരുണ്ട്. ശരീരത്തിലെ സ്രവങ്ങളിലൂടെയാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമക്കുമ്പോഴും വായിൽ നിന്നും മൂക്കിൽ നിന്നും പുറത്തേയ്ക്ക് തെറിക്കുന്ന സ്രവങ്ങളിലൂടെയും രോഗബാധിതന്റെ കൈകളിലൂടെയും രോഗം പടരാം •മൂക്ക്,വായ്,കണ്ണ് എന്നിഭാഗങ്ങളിൽ ഇടക്കിടെ കൈകൊണ്ട് തൊടാതിരിക്കുക •സോപ്പോയിൽ ഉപയോഗിച്ച് ഇടക്കിടെ കൈക്കൾ വൃത്തിയായി കഴുക്കുക സാനിറ്ററൈസറുകൾ ഉപയോഗിച്ച് കൈക്കൾ അണുവിമുക്തമാക്കുക •മാസ്ക്കുകൾ ധരിക്കുക •സാമൂഹിക അകലം പാലിക്കുക എന്നിരീതികളിലൂടെ രോഗം പടരുന്നതുതടയാം

2020 മാർച്ച് 24ആം തീയതി പ്രഖ്യാപിച്ച ലോക്ക് ഡൗണീലൂടെ ജനങ്ങൾ വീടിനു പുറത്തിറങ്ങുന്നതും കൂട്ടം കൂടുന്നതും നിരോധിച്ചതിലൂടെ ഈ അസുഖം ഒരു പരിധിവരെ തടയുവാൻ സാധിച്ചിട്ടുണ്ട്.

ആതിര പി കെ
8 A എം.എ.എച്ച്.എസ്.നെടുമ്പാശ്ശേരി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം