ബി ഇ എം യു പി എസ് അഞ്ചരക്കണ്ടി/അക്ഷരവൃക്ഷം//കൊറോണ/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


മനുഷ്യർ നേരിടുന്ന ഒരു മഹാവിപത്താണ് കൊറോണ.ഇതിനു വേണ്ടുന്നത് ഭയമല്ല ജാഗ്രതയാണ് വേണ്ടത്.കൈയ്യും മുഖവും കഴുകി വൃത്തിയായിയിരിക്കുക. ആൾക്കൂട്ടങ്ങൾ ഒഴിവാകുകയും പുറമെയുള്ള ആളുകളിൽ നിന്നും അല്പം അകന്നു നിൽക്കുകയും വേണം. ആളുകൾ എല്ലാവരും അവരവരുടെ വീടുകളിൽ തന്നെ സമയം ചിലവഴിക്കുക.മിക്ക വീടുകളിലും അച്ഛനും അമ്മയും ജോലിക്ക്പോകുകയും തങ്ങളുടെ മക്കളുടെ അടുത്ത് സംസാരിക്കാൻ പോലും സമയമുണ്ടായിരുന്നില്ല. ഇപ്പോൾ അതിനു സാധിക്കുന്നു. പ്രകൃതിവിഭവങ്ങൾ ഭക്ഷിക്കുകയുംകിളികളുടെയും മൃഗങ്ങളുടെയും ശബ്ദം കേൾക്കുകയും ചെയ്യുന്നു. റോഡിലൂടെയുള്ള വാഹനങ്ങളുടെ പരക്കംപാച്ചൽ ഇല്ലാതായി.അതിനാൽ ശബ്ദമലിനീകരണവും അന്തരീക്ഷമലിനീകരണവും കുറഞ്ഞു.കുറച്ചു ദിവസമെങ്കിലും ആരും പുറത്തിറങ്ങാതെ വീടുകളിൽ തന്നെ നിന്ന് കൊറോണ എന്ന മഹാമാരി വിപത്തിനെ നേരിടാം.

ജിയ എം
അഞ്ചാം തരം A ബി ഇ എം യു പി സ്കൂൾ അഞ്ചരക്കണ്ടി
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriya തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം