ജി എൽ പി എസ് രാമൻകുളം/അക്ഷരവൃക്ഷം/ അക്കു ഇക്കു

Schoolwiki സംരംഭത്തിൽ നിന്ന്
16:30, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18553 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/അക്കു ഇക്കു | അക്കു ഇക്കു]] {{BoxTop1 | തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അക്കു ഇക്കു

ഒരു കൊച്ചുഗ്രാമത്തിൽ അക്കുവും ഇക്കുവും ഉണ്ടായിരുന്നു. അവർ രണ്ടുപേരും വളരെ നല്ല കൂട്ടുകാരായിരുന്നു. അക്കു നല്ല ശുചിത്വം പാലിക്കുന്ന കുട്ടിയാണ്. എന്നാൽ ഇക്കു മടിയനും ശുചിത്വം പാലിക്കാത്തവനുമാണ്. കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് പുറത്ത് ഏതോ വലിയ മാരകമായ രോഗം പകരുന്നു എന്ന് അക്കു അറിഞ്ഞത്. അപ്പോൾ അക്കു ഇക്കുവിനോട് ഈ കാര്യം പറഞ്ഞു. ഈ രോഗം വരാതിരിക്കാൻ അക്കു കുറച്ചു നിർദ്ദേശങ്ങളും നൽകി."ഇക്കൂ.. ഇടയ്ക്കിടയ്ക്ക് നമ്മൾ കൈകൾ സോപ്പിട്ട് നന്നായി കഴുകണം , കൂടാതെ തുമ്മുമ്പോൾ തൂവാല ഉപയോഗിച്ച് വായ പൊത്തണം,പുറത്ത് കളിക്കാൻ പോകരുത്" എന്നിങ്ങനെ.. ഇതെല്ലാം കേട്ട് മനസ്സിലാക്കി ഇതെല്ലാം പിന്തുടർന്നു. ഇക്കു ശുചിത്വം പാലിക്കാൻ തുടങ്ങി. അങ്ങനെ അവർ രണ്ടുപേരും ഇപ്പോഴും ആരോഗ്യത്തോടെ ആ ഗ്രാമത്തിൽ നല്ല കൂട്ടുകാരായി കഴിയുന്നു.