20:58, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26009(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കടപ്പാട് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകമെമ്പാടും അന്ധകാരം വിതച്ചീടുന്നൊരു
മഹാമാരിയാം കോവിഡ്
എൻ നാടിനും ജന്മഭൂമിക്കും നാശം
വിതച്ചു വന്നുവല്ലോ നീ
ഓരോ നിമിഷവും പെരുകുന്ന നിനക്ക്
നാശം ഒരിക്കലും സംഭവിക്കില്ലേ
നീ ചെയ്ത ദുഷ്ടപ്രവൃത്തികൾക്ക്
വൈകാതെ ഞങ്ങൾ തിരിച്ചടിക്കും
കോവിഡ് എന്നൊരു പേര് തന്നെ
ഈ ലോകത്ത് നിന്നും തുടച്ചു മാറ്റും
ലോക്ക് ഡൗൺ കാലത്ത് ഞങ്ങൾക്ക്
സേവനം തരുന്നൊരു പോലീസുകാർ
കരുതലും സ്നേഹവും തന്ന് കോവിഡിനെ
അകറ്റുന്ന ആരോഗ്യപ്രവർത്തകർക്കും
ഒരായിരം നന്ദി പറഞ്ഞാലും തീരില്ല
നിങ്ങളോടുള്ള കടപ്പാടുകൾ