മരുതൂർകുളങ്ങര എസ്സ്.എൻ.യു.പി.എസ്സ്/അക്ഷരവൃക്ഷം/പരിസ്ഥിതി 2
പരിസ്ഥിതി
കേരളം സുന്ദരമായ ഒരു പ്രദേശമാണ്. മഴ ധാരാളം കിട്ടുന്ന നാടാണ് .ഒട്ടേറെ കുളങ്ങളും കിണറുകളും കായലും പുഴകളും തോടുകളും കൊണ്ട് സമ്പന്നമാണ് . പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മൾ ഒരോരുത്തരുടേയും കടമയാണ്. പരിസ്ഥിതി നേരിടുന്ന ഏറ്റവുo വലിയ പ്രശ്നമാണ് പരിസ്ഥിതി നശീകരണം . പരിസ്ഥിതി നശീകരണം എന്നാൽ പാടം, ചതുപ്പുകൾ നികത്തൽ, മരങ്ങൾ വെട്ടിനശിപ്പിക്കൽ, കുന്നുകൾ ഇടിച്ചു നിരത്തുക ,വ്യവസായ ശാലകളിലെ മാലിന്യങ്ങൾ പുഴകളിലേക്ക് ഒഴുക്കി ജലം മലിനമാക്കുക, വാഹനങ്ങളിൽ നിന്നും പുറന്തള്ളുന്ന പുക, പ്ലാസ്റ്റിക്കിന്റെ ഉപയോഗം, കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന രാസകീടനാശികൾ ഇവയുടെയൊക്കെ ദോഷഫലങ്ങൾ പരിസ്ഥിതിയെ മലിനമാക്കുന്നതാണ്. മനുഷ്യൻ തന്റെ താല്പര്യങ്ങൾക്കു വേണ്ടി പ്രകൃതിയെ ചൂഷണം ചെയ്യുകയാണ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് അഭിമാനിക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്. എന്നാൽ പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തിൽ നാം വളരെ പിന്നിലാണ് . നമ്മുടെ ചുറ്റുപാട് മാത്രമല്ല പരിസ്ഥിതി എന്ന് തിരിച്ചറിഞ്ഞ് നമ്മൾ പ്രവർത്തിക്കണം.
സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം