സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/കോവിഡ് -19

Schoolwiki സംരംഭത്തിൽ നിന്ന്
21:36, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtjose (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോവിഡ്-19 <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്-19
                                    ലോകോത്തര രാജ്യങ്ങളിൽ ഇന്നു കോവിഡ് ഭീഷണിയിലാണ് .മനുഷ്യന്റെ പച്ചമാംസത്തെ കാർന്നുതിന്നുന്ന ഒരു മാരകമായ വൈറസ് ആണ് കൊറോണ അല്ലെങ്കിൽ കോവിഡ്.മനുഷ്യനെ ഭീതിയിൽ ആക്കുന്ന ഒരു ചോദ്യമാണ് എന്താണ് കൊറോണ വൈറസ് എന്നത്. 

മൃഗങ്ങളിൽ കാണുന്ന ഒരു തരം വൈറസ് ആണ് കൊറോണ. മൃഗങ്ങളിൽ നിന്ന് അത് കൂട്ടത്തോടെ മനുഷ്യ ശരീരത്തിൽ എത്തുകയും അത് പ്രായമായവർ മുതൽ നവജാതശിശുവിനെയും ബാധിക്കും. കൊറോണ എന്നാൽ വെറും വൈറസ് അല്ല. വൈറസുകളിൽ ഏറ്റവും വലുതായ r n a virus ആണ് കൊറോണ അല്ലെങ്കിൽ കോവിഡ്. മൈക്രോസ്കോപ്പ് വെച്ച് ഈ വൈറസിനെ നിരീക്ഷിക്കുകയാണ് എങ്കിൽ ഒരു തരം ഗോളാകൃതിയിൽകിരീടം പോലെയാണ് കാണുന്നത്. അതുകൊണ്ട് ഇതിനെ ക്രൗൺ എന്ന അർത്ഥത്തിലുള്ളകൊറോണ എന്നറിയപ്പെടുന്നു.വിരളമായിട്ടാണ് ഈ വൈറസ് മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നത്. അതുകൊണ്ട് ശാസ്ത്രജ്ഞന്മാർ വൈറസിനെ സ്യൂനോട്ടിക് എന്ന് പറയുന്നു. മനുഷ്യനെ കാർന്നു തിന്നുന്ന ഈ വൈറസ് ആദ്യം ചൈനയിലെ വുഹാനിൽ ആണ് കാണപ്പട്ടത്. മൂവായിരത്തിലധികം പേരാണ് ഈ വൈറസിന് ഇരയായത്. 52 രാജ്യത്തിൽ അധികം കൊറോണ സ്ഥിരീകരിച്ചു. ശ്വാസനാവയവങ്ങളെ ആണ് കൂടുതലായി ഈ വൈറസ് ബാധിക്കുന്നത്. ഈ വൈറസ് സാർസ് രോഗങ്ങൾക്ക് കാരണമാകുന്നു. 2019-ൽ ആദ്യമായിട്ടാണ് ഈ വൈറസിനെ കണ്ടുപിടിത്തം...പിന്നെ തുടർച്ചയായി ഈ വൈറസ് പടർന്നു. പനി, ചുമ, ശ്വാസതടസ്സം എന്നിവയാണ് ആദ്യ ലക്ഷണങ്ങൾ. എന്നിട്ട് അത് ന്യുമോണിയയായി മാറും. ഈ വൈറസിനെ തിരിച്ചറിയാൻ 10 ദിവസം ആവശ്യമാണ്. അഞ്ച് അല്ലെങ്കിൽ ആറ് ദിവസമാണ് ഇതിന്റെ ഇൻകുബേഷൻ സമയം. ഇതിന് വാക്സിനേഷനോ മരുന്നോ ഇല്ല. ആദ്യമായി വേണ്ടത് ശുചിത്വമാണ്. 2002 മുതൽ 2003 വരെ സാർസ് രോഗം പടർന്നു ആയിരത്തോളം പേരെ നഷ്ടമായി. കേരളത്തെ ഈ മാരകമായ വിപത്തിൽ നിന്ന് ഒഴിവാക്കാൻ നമ്മൾ ഒന്നിച്ച് നിൽക്കണം. കേരളത്തെ തിരിച്ചടിച്ച മഹാപ്രളയത്തെ നേരിടാൻ മുഖ്യമന്ത്രി പ്രഖ്യാപിച്ച ഒന്നാണ് നമ്മൾ എന്ന പദ്ധതി വീണ്ടും കൊണ്ടുവരണം .ശുചിത്വം പാലിക്കുക, കൈ കൂടെ കഴുകുക, ഒന്നര മീറ്റർ അകലം പാലിച്ച് നിൽക്കുക, നമ്മൾ വലിയ ദുരിതത്തിൽ അകപ്പെട്ടിരിക്കുകയാണ് . സ്വതന്ത്രയാക്കി കേരളത്തെ "മുക്തിനേടുവിൻ ഭീതീയായ് കോവിഡിൽ നിന്ന് രക്ഷ നേടുവാൻ കൂട്ടരേ ഒന്നിച്ച് നിൽക്കും; അനുസരിക്കും; വിജയം നമുക്ക്”.

നന്ദു.ആർ
9 H സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - mtjose തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം