ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/ഈ ലോക നന്മക്കുവേണ്ടി
ദൃശ്യരൂപം
ഈ ലോക നന്മക്കുവേണ്ടി
പോരാടുവാൻ നേരമായിന്നു കൂട്ടരേ പ്രതിരോധമാർഗ്ഗത്തിലൂടെ കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തി - നലയടികളിൽ നിന്നു മുക്തി നേടാം ഒഴിവാക്കിടാം സ്നേഹസന്ദര്ശനം നമുക്കൊഴി - വാക്കിടം ഹസ്തദാനം അല്പകാലം നാം അകന്നിരുന്നാലും പരിഭവിക്കേണ്ട പിണങ്ങിടേണ്ട പരിഹാസരൂപേണ കരുതലില്ലാതെ നടക്കുന്ന സോദരെ കേട്ടുകൊൾക നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല, ഒരു ജനതയെത്തന്നെയല്ലേ? ആരോഗ്യരക്ഷക്കു നൽകും നിർദ്ദേശങ്ങൾ പാലിച്ചിടാം മടിക്കാതെ ആശ്വാസമേകുന്ന ശുഭ - വാർത്ത കേൾക്കുവാൻ ഒരു മനസ്സോടെ ശ്രമിക്കാം ജാഗ്രതയോടെ, ശുചിത്വ ബോധത്തോടെ മുന്നേറിടാം ഭയക്കാതെ ശ്രദ്ധയോടി നാളുകൾ സമർപ്പിക്കാം ഈ ലോക നന്മക്കുവേണ്ടി.. |