ഉള്ളടക്കത്തിലേക്ക് പോവുക

ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
20:25, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20002 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം


നാം ഓരോരുത്തരും ജീവിതത്തിൽ അനുവർത്തിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. അതിലൊന്നാണ് ശുചിത്വം. ഇന്നത്തെ കാലഘട്ടത്തിൽ വളരെയേറെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. നാം കുടിക്കുന്ന വെള്ളത്തിലും നാം കഴിക്കുന്ന ഭക്ഷണത്തിലും എന്തിന് ശ്വസിക്കുന്ന വായുവും കൂടി മലിനമാണ്. നാം ഓരോരുത്തരും അറിഞ്ഞോ അല്ലാതെയോ അതിന്റെ ഭാഗമാകുന്നു.

                     ശുചിത്വത്തെ പ്പറ്റി ചെറിയ പ്രായത്തിൽ തന്നെ നാം കുട്ടികളെ ബോധവാന്മാരാക്കിയിരിക്കണം.  ശരീരവും  മനസും ശുചിയായി  വെക്കുക. രണ്ട്  നേരം കുളിക്കുക, രാവിലെയും രാത്രിയും  പല്ല് തേക്കുക, നഖം വെട്ടി വൃത്തിയായി സൂക്ഷിക്കുക, ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക, അലക്കി വൃത്തിയാക്കിയ വസ്ത്രം മാത്രം ധരിക്കുക. ഇതൊക്കെ വ്യക്തി ശുചിത്വത്തിന്റെ ഭാഗമാണ്. 
                   എന്നാൽ ഇതുപോലെ തന്നെ പ്രാധാന്യമുള്ള മറ്റൊന്നാണ്  പരിസര ശുചിത്വം.  നമ്മുടെ വീടും പരിസരവും വിദ്യാലയവും വൃത്തിയായി സൂക്ഷിക്കുക. മാലിന്യങ്ങൾ പൊതു സ്ഥലങ്ങളിൽ നിക്ഷേപിക്കാതിരിക്കുക, മലിനജലം കെട്ടിക്കിടക്കാൻ അനുവദിക്കാതിരിക്കുക, പരിസര പ്രദേശങ്ങളിൽ കാടുപോല പുല്ലുണ്ടെങ്കിൽ വെട്ടിമാറ്റുക. 
                

വ്യക്തിശുചിത്വവുംപരിസര ശുചിത്വവും പാലിക്കുവാൻ നമുക്കോരോരുത്തർക്കും ശ്രമിക്കാം. <