സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/അക്ഷരവൃക്ഷം/ പ്രകൃതിയും മനുഷ്യനും
പ്രകൃതിയും മനുഷ്യനും
ഇന്ന് മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് പ്രകൃതിയിൽ സംഭവിക്കുന്ന വിനാശകരമായ മാറ്റങ്ങൾ. പ്രകൃതിയുടെ ഈ ഭാവമാറ്റം നമുക്ക് മുന്നിൽ പ്രകൃതി ദുരന്തങ്ങളായും പകർച്ചാവ്യാധികളായും കളിയാടിക്കൊണ്ടിരിക്കുന്നു. ഇതിനെല്ലാം കാരണം പ്രകൃതിയിലെ അസന്തുലിതാവസ്ഥയാണ്. അതിന് വഴിയൊരുക്കുന്നത് മനുഷ്യന്റെ വീണ്ടു വിചാരമില്ലാത്ത പ്രവൃത്തികളാണ്. മനുഷ്യൻ പ്രകൃതിയിൽ നിന്നും ഭിന്നനല്ല ; പ്രകൃതിയുടെ തന്നെ ഭാഗമാണ്. അവന്റെ നിലനിൽപു തന്നെ പ്രകൃതിയെ ആശ്രയിച്ചാണ്. " മനുഷ്യന്റെ ആവശ്യങ്ങൾക്കുള്ളവയെല്ലാം ഈ ഭൂമിയിലുണ്ട്. എന്നാൽ മനുഷ്യന്റെ അത്യാഗ്രഹത്തിന് ഈ ഭൂമി മതിയാകില്ല. " - നമ്മുടെ രാഷ്ട്ര പിതാവായ ഗാന്ധിജിയുടെ വാക്കുകളാണിവ. മനുഷ്യൻ പ്രകൃതിയെ മനസ്സിലാക്കാതെ മുന്നോട്ട് പോയാൽ അതിന്റെ ഫലം നാശം തന്നെയായിരിക്കുമെന്ന് ബാപ്പുവിന്റെ ഈ പ്രസ്താവന നമ്മെ ബോധ്യപ്പെടുത്തുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം അമ്മയും മക്കളും പോലെ തന്നെയാണ്. പ്രകൃതിക്കുവേണ്ടി മനുഷ്യന് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം പ്രകൃതിയുമായുളള ബന്ധം കൂടുതൽ ദൃഢമാക്കുക എന്നതാണ്. 2017-ലെ പരിസ്ഥിതി ദിന സന്ദേശം തന്നെ ' ജനങ്ങളെ പ്രകൃതിയുമായി ബന്ധിപ്പിക്കുക ' എന്നതായിരുന്നു. എന്നാൽ പ്രകൃതിയെ സംരക്ഷിക്കുക എന്ന ദൗത്യം ഇന്ന് കേവലം ദിനാചരണങ്ങളിൽ മാത്രം നടത്തേണ്ട ചടങ്ങായി മാറിയിരിക്കുന്നു. ഭൂമിയിൽ സ്വർഗം പടുത്തുയർത്താനാണ് മനുഷ്യന്റെ ശ്രമം. അതിന്റെ അനന്തര ഫലമായി അവൻ തന്നെ ഇവിടം നരകമാക്കി മാറ്റിയിരിക്കുന്നു. ആധുനിക കാലഘട്ടത്തിൽ ടെക്നോളജി വളരുകയും പ്രകൃതിയു മനുഷ്യനും തമ്മിലുള്ള ബന്ധം അകലുകയും ചെയ്തു. പ്രകൃതിയെ മനസ്സിലാക്കാൻ നാം ഏറെ വൈകിയിരിക്കുന്നു . ഇനിയും നമുക്ക് സമയമില്ല. പ്രകൃതി സംരക്ഷണം ദിനാചരണങ്ങളിൽ ഒതുങ്ങിക്കൂടാതെ അതിനെ ഒരു ദിനചര്യയാക്കി മാറ്റാം. ഇനിയുള്ള യാത്രയിൽ അന്നദാതാവായ പ്രകൃതിയെ നമുക്ക് കൂട്ടുപിടിക്കാം. അല്ലെങ്കിൽ ശിഷ്ടകാലം കഷ്ടമായിരിക്കുമെന്ന് മനസ്സിലാക്കാം. അങ്ങനെ നമുക്ക് പ്രകൃതിയുടെ ജൈവ വൈവിധ്യങ്ങളെ തിരിച്ചു പിടിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മൂവാറ്റുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മൂവാറ്റുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ