കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/അക്ഷരവൃക്ഷം/സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
20:06, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19032 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സ്വപ്നം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്വപ്നം

പറയുവാൻ ഏറെയുണ്ടെൻ ഹൃദയത്തി‍‍ൽ,
ഒരോമൽ കിനാവിൻെറ വേലിയേറ്റം
മഴയൊന്നു നനയണം പുഴയായ് ഒഴുകണം
ഒരു മൃദു തളിരിൻെറ ഉയിരാവണം
മലയാവണം പിന്നെ മേടാവണം
ഒരു മഞ്ഞുതുള്ളിതൻ കുളിരാവണം
മഴവില്ലിനേഴഴകായിടേണം പിന്നെ
ഒരു കുഞ്ഞു പൂവിൻെറ ചിരിയാവണം
കാറ്റാവണം, കനിവാവണം, കാട്ടിൽ
പാഴ്‍മുളംതണ്ടിൻെറ പാട്ടാവണം
നീയെൻെറ പ്രാണൻ, നീയെൻെറ ജീവൻ"
കാടിൻെറ കാതിൽ മൊഴിഞ്ഞിടേണം
പൂത്തുമ്പിയാകണം പൂന്തിങ്കളാകണം
ഒരു പിടിമണ്ണിൽ അലിഞ്ഞിടേണം.
 

ഐശ്വര്യ രൂപൻ
9 A കെ എം ജി വി എച്ച് എസ് എസ് തവനൂർ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത