കെ.ആർ.എച്ച് .എസ്.പാതിരിയാട്/അക്ഷരവൃക്ഷം/കൊറോണക്കാലം.

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

ഇന്ന് ലോകം മുഴുവൻ കോവിഡ് 19 എന്ന മഹാമാരി പടരുകയാണ്.ഈ വൈറസ് ആദ്യം ചൈനയിലെ വുഹാനിലാണ് കണ്ടെത്തിയത്.പിന്നീടത് ലോകം മുഴുവൻ പടർന്നു പിടിക്കുകയായിരുന്നു. അത് നമ്മുടെ കൊച്ചു കേരളത്തിലും വന്നിരിക്കുകയാണ്. ലോകത്തിന് മാതൃകയായി നമ്മുടെ കേരളം മുന്നേറുകയാണ് .സാമൂഹിക അകലം പാലിച്ചും ,പുറത്ത് പോകാതെയും ആരോഗ്യ വകുപ്പ് പറയുന്നത് അനുസരിച്ചും കഴിയുന്നു .പിന്നെ നിരവധി മരുന്നുകൾ കോവിഡ് ചികിത്സയ്ക്കായി പരീക്ഷിച്ച് വരുന്നു അതൊന്നും തന്നെ വിജയിക്കുന്നില്ല. മറ്റു രാജ്യങ്ങളിലുള്ളതുപോലെയല്ല നമ്മുടെ കേരളത്തിൽ നമ്മുടെ സർക്കാർ ഈ മഹാമാരിയെ ചെറുക്കാൻ അതിജാഗ്രതയാണ് പുലർത്തി വരുന്നത് .ഇതിനു വേണ്ടത് അതിജാഗ്രതയാണ്. ഭയപ്പെടേണ്ട ആവശ്യമില്ല.നിപ യും പ്രളയവും നമ്മൾ അതിജീവിച്ചവരാണ്. ഈ വൈറസും നമ്മൾ അതിജീവിക്കും. അതിനു വേണ്ടി ഉറക്കമളച്ച് നമ്മൾക്ക് വേണ്ടി കഷ്ടപ്പെടുന്ന പോലീസുകാരും ഡോക്ടർമാരും കഷ്ടപ്പെടുന്നു .അവരുടെ പരിശ്രമം വിജയിക്കും. {{BoxBottom1

പേര്=ദീപക്. സി ക്ലാസ്സ്=7 C പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ=കെ.ആർ.എച്ച് .എസ്.പാതിരിയാട് സ്കൂൾ കോഡ്=14025 ഉപജില്ല=തലശ്ശേരി നോർത്ത്