ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ.പി.എസ്. പൂവത്തൂർ/അക്ഷരവൃക്ഷം/ അഴക്

Schoolwiki സംരംഭത്തിൽ നിന്ന്
17:28, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42522 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അഴക് <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അഴക്

ഇമ്പം കലരും തുമ്പപ്പൂവേ
ഒരു കാര്യം നീ ചൊല്ലാമോ?
പയ്യിൻ പാലിൽ മുങ്ങീട്ടാണോ
നിനക്കു കിട്ടി വെള്ളനിറം
ഉള്ളം കവരും തുമ്പപ്പൂവേ
കൺമണിയാളെ ചൊല്ലാമോ?
വെള്ള നിലാവിൻ നാട്ടീന്നാണോ
വിരുന്നു വന്നു രാവിലെ നീ?
കുഞ്ഞിക്കാലടി പോലെയിരിക്കും
നിന്നെക്കാണാനെന്തു രസം!
വെണ്മ നിറഞ്ഞു കവിയും നിൻ
പാൽച്ചിരി കാണാനെന്തു സുഖം!


 

ആവണി ജി.എസ്
4 B ഗവ. എൽ.പി.എസ്. പൂവത്തൂർ
നെടുമങ്ങാട് ഉപജില്ല
തിരുവനതപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത