മനുഷ്യരാശിയുടെ ഇരുണ്ടനാളുകൾ
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മഹാമാരി,
ചൈനയിലെ വുഹാനിലാണ് കോവിഡ്- 19 എന്ന മഹാരോഗം പൊട്ടി പുറപ്പെട്ടത്. കൊറോണ വൈറസ് പരത്തുന്ന ഒരു തരം മാരകമായ പകർച്ചവ്യാധിയാണിത്. ലോക രാഷ്ട്രങ്ങളെയാകമാനം ഈ രോഗം പിടിച്ചുകുലുക്കി കൊണ്ടിരിക്കുകയാണ്.
ഇതിനെതിരെയുള്ള ശരിയായ മരുന്ന് കണ്ടു പിടിക്കുവാൻ ഒരു രാജ്യത്തിനും ഇതുവരെ
പറ്റിയിട്ടില്ല. പനി, ചുമ, തൊണ്ടവേദന, ശ്വാസ-
തടസ്സം എന്നിവയാണ് ഈ രോഗത്തിൻ്റെ ലക്ഷണങ്ങൾ. സാമൂഹിക അകലം പാലിക്കുക, പരിസ്ഥിതി ശുചിത്യം, വ്യക്തി- ശുചിത്യം എന്നിവ പാലിക്കുക. കൈകൾ
സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.
മാസ്കുകൾ, കയ്യുറകൾ എന്നിവ ഉപയോഗി-
ക്കുക എന്നിവയാണ് പ്രധാനമന്ത്രിയടക്കം
സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ജന-
ങ്ങളെ ബോധവാന്മാരാകുന്നതിനുള്ള പ്രതി-രോധ മാർഗ്ഗങ്ങൾ.
ഓരോ ദിവസവും ലോക-
ത്താകമാനമുള്ള ആശുപത്രികളിൽ രോഗി-
കളെ കൊണ്ട് നിറഞ്ഞിരിക്കുകയാണല്ലോ.
രോഗികളെ പല വിഭാഗങ്ങളായി തിരിച്ച്
ഡോക്ടർമാർ, നേഴ്സുമാർ, ആരോഗ്യ പ്രവർത്തകർ മറ്റുദ്യോഗസ്ഥന്മാർ എന്നിവരാ-
ണ് ഇവർക്കു വേണ്ട സേവനങ്ങൾ ചെയ്തു
കൊടുക്കുന്നത്. ലോക്ഡൗൺ നടപ്പിലാക്കിയതു കൊണ്ട് ഈ രോഗം ഒരു
പരിധിവരെ നിയന്ത്രിച്ചു കൊണ്ടുവരാൻ
സാധിച്ചു എന്നു തന്നെ പറയാം. എന്നാലും
ഈ മഹാമാരി എന്ന് അവസാനിക്കും എന്ന്
ലോകത്ത് ആർക്കും പറയാൻ കഴിയില്ല.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|