ഗവ. എൽ.പി.എസ്. ആര്യനാട്/അക്ഷരവൃക്ഷം/തിരിച്ച്റിവ്

17:33, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42503 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തിരിച്ചറിവ് | color= 3 }} <center> <poem> പരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തിരിച്ചറിവ്

പരിസരം മലിനമാക്കരുതേയെന്ന്
എത്രയോ കാലമായ് പറഞ്ഞിടുന്നു
ആരുണ്ട് കേൾക്കാൻ ആരുണ്ട് ചെയ്യാൻ
ആരോ ചെയ്യുമെന്ന് നാം കരുതി
ഓരോരോ രോഗങ്ങൾ നമ്മെ വിഴുങ്ങുമ്പോൾ
മാത്രമായ് നാം ഓർപ്പൂ പരിസരത്തെ
            വൃത്തിയും ശുദ്ധിയും ഉണ്ടെന്ന നാട്യത്തിൽ
             വിവേകമില്ലാതെ പെരുമാറി നീ
             ജീവനാം ഭൂമിയെ മലിനപ്പെടുത്തുന്നു
              മനുഷ്യ നിനക്കുള്ള മുന്നറിയിപ്പോ
             ഒരു ചെറു അണുവിന് മുന്നിൽ നാം
             എത്രയോ നിസാരനല്ലേ മറക്കരുതേ
രക്ഷപ്പെടാൻ ഇനി വഴികളുണ്ടേറെയും
പ്രകൃതിയെ സ്നേഹിക്ക മറന്നിടാതെ
ശുചിത്വവും വൃത്തിയും വളരണം നമ്മളിൽ
ഇനിയുള്ള കാലം കഴിഞ്ഞു കൂടാം
അകലം പാലിച്ച് മനസ്സുകൊണ്ടൊന്നായി
ഓരോ മനുഷ്യനും രക്ഷിക്ക നാടിനെ
 

ജാനകി പി ജെ
4 സി ഗവ എൽ പി എസ് ആര്യനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത