എടക്കര കൊളക്കാ‌ട് യു പി എസ്/അക്ഷരവൃക്ഷം/നാല് മക്കളുടെ ദുർവിധി

15:50, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16356 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നാല് മക്കളുടെ ദു‍ർവിധി | color...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാല് മക്കളുടെ ദു‍ർവിധി
ഒരു അമ്മയ്ക്ക് നാല് മക്കൾ ഉണ്ടായിരുന്നു. അവരിൽ മൂത്തവന്റെ പേരായിരുന്നു ഓഖി എന്നത്. അനിയന്റെ പേരായിരുന്നു നിപ്പ. ഇളയവൻറെ  പേര് പ്രളയം എന്നായിരുന്നു. കൊച്ചനുന്റെ പേരായിരുന്നു കൊറോണ. അവരുടെ അമ്മ ഒരു ദിവസം പറഞ്ഞു ഒരിക്കലും ഒരാളെയും ഉപദ്രവിക്കാൻ പാടില്ല. നല്ല കുട്ടികൾ ആയിരിക്കണമെന്ന്. പക്ഷേ അമ്മ പറഞ്ഞതൊന്നും അനുസരിക്കാതെ ജീവിക്കുന്നവരായിരുന്നു നാലുപേരും. ഒരു ദിവസം നാലു പേരും ഒരുമിച്ചിരുന്നു പറഞ്ഞു നമുക്ക് എല്ലാവരെയും ഉപദ്രവിക്കാൻ വേണ്ടി നാട്ടിലേക്ക് പോകാം എന്ന്. അനിയനായ നിപ്പ പറഞ്ഞു നമുക്ക് ഓരോരുത്തരായി പോകാം എന്ന് അപ്പോൾ ഓഖി പറഞ്ഞു ഞാൻ ആദ്യം പോകാമെന്ന്. അമ്മയോട് കള്ളവും പറഞ്ഞുകൊണ്ട് ആളുകളെ ഉപദ്രവിക്കാൻ അറബിക്കടലിലേക്ക് യാത്രയായി. എന്നിട്ട് ഓഖി 
ചുഴലിക്കാറ്റായി കേരളത്തിലെ തീരത്തേക്ക് അടിച്ചുകയറി വരികയായിരുന്നു മത്സ്യബന്ധനത്തിന് പോയവർ കടലിൽ കുടുങ്ങിപ്പോയി. കുറേ പേരെ രക്ഷിച്ചു കുറച്ചുപേർ വെള്ളത്തിൽ മുങ്ങി മരിച്ചു പക്ഷേ അന്നുമുതൽ മത്സ്യബന്ധനം ഒഴിവാക്കിയതോടെ കേരളത്തിലെ ജനങ്ങൾ അതിനെ നശിപ്പിച്ചു. ഈ വാർത്ത അറിഞ്ഞ മൂന്നുപേരും ദേഷ്യത്തോടെ പറഞ്ഞു നമ്മളുടെ ഓഖിയെ കൊന്നവരെ നമുക്ക് നശിപ്പിക്കണം എന്ന് പറഞ്ഞു. നിപ്പ പറഞ്ഞു ഞാൻ ആദ്യം പൊയ്ക്കോളാം എന്ന് അമ്മ അറിയാതെ നിപ്പ കോഴിക്കോട്ടേക്ക് യാത്രതിരിച്ചു. നിപ്പ കോഴിക്കോട്ടേക്ക് എത്തിയപ്പോൾ ഒരാൾക്ക് നിപ്പാവൈറസ് വന്നു. നിപ്പ രോഗിയെ ശുശ്രൂഷിച്ച ലിനി എന്ന നഴ്സും നിപ്പ സ്ഥിരീകരിച്ചു. അങ്ങനെ കോഴിക്കോട് പേരാമ്പ്രയിലും വടകരയിലും എല്ലാം നിപ്പ കാരണം കുറെ പേർ മരിച്ചു. പിന്നീട് ആരോഗ്യവകുപ്പും ജനങ്ങളും എല്ലാവരും ഒത്തുകൂടി നിപ്പാ വൈറസിനെ എതിർക്കാൻ ശ്രമിച്ചപ്പോൾ നിപ്പാ വൈറസ് പേടിച്ച് വിരണ്ടോടി. അനിയൻ തോറ്റതോടെ കേരളത്തെ എതിർക്കാൻ വന്നായിരുന്നു പ്രളയം.  ഇവൻ കേരളത്തിലെ ജനങ്ങളെ ദാരിദ്ര്യത്തിൽ ആഴ്ത്താൻ വേണ്ടി വന്നതായിരുന്നു. ഇവൻ കേരളത്തെ വെള്ളംകുടിപ്പിച്ചവൻ  കൂടിയായിരുന്നു. ഇവൻ കേരളമെന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലെ ജനങ്ങളുടെ വീടുകളും കടകളും എല്ലാം നശിപ്പിച്ച് അവനായിരുന്നു. ഇവൻ കാരണം വീട് നഷ്ടപ്പെട്ടവർ പതിനായിരം പേരിൽ അധികമാണ് കേരളത്തിൽ ആരോഗ്യ വകുപ്പും പോലീസുകാരും എല്ലാവരുംകൂടി പ്രളയത്തിൽ നശിപ്പിക്കാൻ വേണ്ടി ദുരിതാശ്വാസ ക്യാമ്പ് നടത്താൻ തുടങ്ങി. ഒരുതവണ കേരളം അതിനെ തോൽപ്പിച്ചു പക്ഷേ പ്രളയത്തിന് പക അടങ്ങിയില്ല. പിന്നെയും ആളുകളെ ദാരിദ്ര്യത്തിൽ ആക്കാൻ അവൻ വീണ്ടും വന്നു. ഇതുകൊണ്ടും പക തീരാത്ത അവൻ ഉരുൾപൊട്ടൽ ആയി ഉത്ഭവിച്ചു. അവൻ ഒരുപാട് ജീവനുകൾ തട്ടിയെടുത്തു പക്ഷേ കേരളത്തിലെ മത്സ്യത്തൊഴിലാളിക ൾ  എതിർത്ത് തോൽപ്പിച്ചു. എല്ലാവരും പോയശേഷം കൊറോണ വിചാരിച്ചു ഈ ലോകത്തെ തന്നെ നശിപ്പിക്കണമെന്ന. കൊറോണ അമ്മയോട് പറഞ്ഞ ജേഷ്ഠൻ മാരെ തിരയാൻ എന്ന മട്ടിൽ ലോകത്തേക്ക് ഇറങ്ങിത്തിരിച്ചു. പക്ഷേ കൊറോണയുടെ മനസ്സിലിരിപ്പ് അല്ലായിരുന്നു. അവൻ ചൈനയിലെ വുഹാനിൽ പോയി. ആദ്യം അവൻ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് അതിനുശേഷം അവൻ ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും പടർന്നുപിടിച്ചു. അങ്ങനെ അവസാനം അവൻ ഇന്ത്യയിലും എത്തി ഇന്ത്യയിൽ ആദ്യമായി കൊറോണ  വന്ന തൃശ്ശൂർ ആയിരുന്നു. പല പല രാജ്യങ്ങളും ഇപ്പോൾ ലോക്ക്ടൗണിൽ ആണ് അവനെ ഇപ്പോൾ ചെറുതായി ഒരു പേടി തോന്നുന്നു ഉണ്ട് എല്ലാവരും സാനിറ്റിസെറും  സോപ്പും ഉപയോഗിച്ച് അവനെ എതിർക്കാനായി ഒരുങ്ങുന്നുണ്ട്. എന്നാൽ അവൻ ജേഷ്ഠൻ മാരെ വകവരുത്തിയതിന്റെ വശിയിലാണ്. വീടിന്റെ പരിസരങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നു. ആളുകൾ അകലം പാലിക്കാനും മറ്റുള്ളവരുമായി സമ്പർക്കത്തിൽ വരാതിരിക്കാനായി വീടുകളിൽ തന്നെ ഒതുങ്ങിക്കൂടി കഴിഞ്ഞു. അമ്മയുടെ അടുത്തേക്ക് പോകാം അമ്മ പറഞ്ഞതാണ് ശരി എന്ന് അവൻ ഇപ്പോൾ ബോധ്യമായിരുന്നു. പോകുന്ന നേരത്ത് അവരുടെ പ്രവർത്തികൾ ഏറ്റവും ശക്തമായി എതിർത്ത കേരള നാടും അവിടത്തെ മനുഷ്യരും ആയിരുന്നു അവന്റെ മനസ്സ് മുഴുവൻ.
ലാൽ കൃഷ്ണ.ആ‍‍ർ
7എ എടക്കര കൊളക്കാട് എ യു പി സ്കൂൾ
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ