ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/പ്രകൃതിയുടെ വരദാനം
പ്രകൃതിയുടെ വരദാനം പ്രകൃതിക്ക് ചെറിയ വില കൊടുത്താൽ വലിയ പ്രതിഫലം തിരിച്ച് കിട്ടിയേക്കാം
------------- മരങ്ങളും ചെടികളും നിറഞ്ഞ ഒരു ഗ്രാമം.ഈ ഗ്രാമത്തിലുള്ളവർ അധ്യാനിച്ച് ജീവിക്കുന്നവർ ആയിരുന്നു.അതോടൊപ്പംതന്നെ അവർ വിദ്യഭ്യാസ രംഗത്തും അവർ മിടുക്ക് കാണിച്ചിരുന്നു . കുറച്ച് കാലത്തിന് ശേഷം അവർക്ക് ജോലി കിട്ടി.ജോലിയിൽ നിന്ന് കിട്ടുന്ന പണം സ്വരൂപിച്ച് അവർ മരം മുറിച്ച് ബിൽഡിങ്ങുകളും മറ്റും ഉണ്ടാക്കി . അവർ പ്ലാസ്റ്റിക് വലിച്ചെറിഞ്ഞ് കത്തിച്ചു.പിന്നെ ഫാക്റ്ററിയിലെ പുകയും. അവർ തീരെ ശുചിത്വം പാലിച്ചില്ല. അവിടെ കുറേ മാരകമായ രോഗങ്ങൾ വന്നു. രോഗങ്ങളാൽ പിടിപെട്ട അവരിലേക്ക് കുറേ ഡോക്ടർമാർ വന്നു. അവിടെയുള്ള എല്ലാ സ്ഥലങ്ങളിലും ഡോക്ടർമാർ വന്ന് ബോധവൽകരണക്ലാസുകൾ നടത്തി.അങ്ങനെ അവർ രോഗമുക്തി നേടുകയും മുമ്പുള്ളത് പോലെ ആവുകയും ചെയ്തു.പിന്നീട് ആ ഗ്രാമം ഇന്നും നല്ല ശുചിത്വമുള്ള ഗ്രാമമായിട്ടാണ് അറിയപ്പെടുന്നത്
|