വെള്ളിയാംപറമ്പ എൽ പി എസ്/അക്ഷരവൃക്ഷം/മഹാമാരിക്കെതിരെ/ശുചിത്വത്തിന്റെ വില
ശുചിത്വത്തിന്റെ വില
ഒരു ഗ്രാമത്തിൽ കുറേ ഗ്രാമവാസികൾ ജീവിച്ചിരുന്നു. ആ ഗ്രാമത്തിന്റെ തലവനായ രാമൻ തന്റെ ബംഗ്ലാവിലായിരുന്നു ജീവിച്ചിരുന്നത്. രാമന് ധാരാളം വരുമാനം ഉണ്ട്. പക്ഷെ അയാൾ വ്യക്തി ശുചിത്വങ്ങൾ ഒന്നും പാലിക്കാറില്ലായിരുന്നു. അയാൾ നഗരങ്ങളിലൊക്കെ പല ആവശ്യങ്ങൾക്ക് പോയി തിരിച്ചുവന്നാൽ കൈയും കാലും ഒന്നും വൃത്തിയാക്കാറില്ല. ഇതൊക്കെ കണ്ട് അവന്റെ മാതാപിതാക്കൾ പറയാൻ തുടങ്ങി. രാമാ നീ ഇങ്ങനെ പോയാൽ ശരിയാവില്ല. വ്യക്തി ശുചിത്വങ്ങളൊക്കെ പാലിക്കണം. " പക്ഷെ അത് രാമൻ അനുസരിച്ചില്ല. ഒരു ദിവസം രാമന് വയറു വേദനയും , ഛർദ്ദിയും, തൊണ്ട വേദനയും, വന്നു. അവൻ വേഗം തന്നെ ആശുപത്രിയിലേക്ക് പോയി. അയാളെ ഡോക്ടർ പരിശോധിച്ചു. അവന് കൊറോണ രോഗലക്ഷണങ്ങളാണ് ഉണ്ടായത്. രാമന്റെ അച്ഛനോടും അമ്മയോടും വീടിന് പുറത്തിറങ്ങരുത് എന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. അവന് ഒന്നും വയ്യ അവന് കുറെ ദിവസം ആശുപത്രിയിൽ കിടക്കേണ്ടി വന്നു. അവസാനം അവന്റെ രോഗം മാറി.അപ്പോഴാണ് രാമന് അവന്റെ തെറ്റിനെ കുറിച്ച് മനസ്സിലായത്. അതിനു ശേഷം അവൻ വളുരെയധികം വ്യക്തി ശുചിത്വം പാലിക്കാൻ തുടങ്ങി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ