12:13, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23227(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണ അതിജീവനം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അകന്നിരിക്കാം തൽകാലം
പിന്നീട് അടുത്തിരിക്കാൻ വേണ്ടീട്ട്
പകർന്നിടുന്നൊരു രോഗമാണിത്
പക്ഷെ ജാഗ്രത മാത്രം മതി
കൈകൾ കഴുകാം നന്നായി
കരുത്തരാവാം ഒന്നായി
പുറത്തിറങ്ങാൻ നോക്കാതെ
അകത്തിരുന്നു കളിച്ചീടാം
കൊറോണയെ നാം തുരത്തീടും
സമൂഹവ്യാപനം ഒഴിവാക്കി
കൊറോണകാലം ഇനിയെന്നും
ഒരോർമ കാലമായ് മാറിടും