ഹെൽപ്ഡെസ്ക്ക് പരിശീലനം മാതൃകാപേജ്
>
ശാന്തമാം നഗരത്തെ കണ്ടത്ഭുതപ്പെട്ടെന്നവണ്ണം നിശ്ചലമാം മരത്തിന്റെ ശാഖയിൽ തത്തിയിരിക്കുന്ന പച്ചപ്പന- ങ്കിളിയോട്ചോദിച്ചു; ആആൽമരം എന്തുപറ്റിയീപാരിലീനഗര- മിവണ്ണം ശാന്തമാകുവാൻ മാത്രം ? ഫാക്ടറിതൻ കുഴലുകൾ പുക വമിക്കുന്നില്ല. എൻ തണൽ പങ്കിടാൻ മാനുഷരില്ല. ദ്രുതവേഗത്തിൽപ്പായുന്ന വാഹനങ്ങളില്ല താഴിട്ടു പുട്ടിയ വാതിലുകൾ നിശ്ചലമായിരിക്കുന്നു . സ്കൂളുകളില്ല, കലാലയങ്ങളില്ല, കൊച്ചുകുട്ടികൾതൻ- കളകളാരവങ്ങളില്ല. എന്തുപറ്റിയിപാരിലീനഗര- മിവണ്ണം ശാന്തമാകുവാൻ മാത്രം ? നാടാകെ ഭയന്നിരിക്കുന്നു, പാരിലാകെ പടർന്നിരിക്കുന്നു, കൊറോണയെന്നൊരു വൈറസ്. പകരാതിരിക്കാൻ, പകർത്താതിരിക്കാൻ മാനുഷരെല്ലാം വീട്ടിനുള്ളിൽ. നാടും നഗരവും എല്ലാം ശാന്തം മനുഷ്യമനസോ എന്നാൽ അശാന്തം. വൻ ശക്തികളെന്നു ഭാവിച്ചവർപോലും വ്യാധിക്കുമുൻപിൽ തകർന്നടിയുന്നു. ഓഖിയും പ്രളയവും നിപയും തരണംചെയ്ത കൊച്ചുകേരളം. മാനുഷജന്മങ്ങൾ ഓർത്തു- പെരുക്കുന്നു പോംവഴികൾ. നിഴൽവീണ വഴികളിൽ പ്രകാശം തെളിച്ചുകൊണ്ടാ- രോഗ്യപ്രവർത്തകർ മുന്നേറുന്നു. തുടിക്കും ഹൃദയം നിലയ്ക്കുംവരെ പൊരുതാം ഏവർക്കും കൊറോണക്കെതിരെ.