ശാന്തമാം നഗരത്തെ കണ്ടത്ഭുതപ്പെട്ടെന്നവണ്ണം
നിശ്ചലമാം മരത്തിന്റെ ശാഖയിൽ
തത്തിയിരിക്കുന്ന പച്ചപ്പന-
ങ്കിളിയോട്ചോദിച്ചു;
ആആൽമരം
എന്തുപറ്റിയീപാരിലീനഗര-
മിവണ്ണം ശാന്തമാകുവാൻ മാത്രം ?
ഫാക്ടറിതൻ കുഴലുകൾ
പുക വമിക്കുന്നില്ല.
എൻ തണൽ പങ്കിടാൻ മാനുഷരില്ല.
ദ്രുതവേഗത്തിൽപ്പായുന്ന വാഹനങ്ങളില്ല താഴിട്ടു പുട്ടിയ വാതിലുകൾ
നിശ്ചലമായിരിക്കുന്നു .
സ്കൂളുകളില്ല, കലാലയങ്ങളില്ല,
കൊച്ചുകുട്ടികൾതൻ- കളകളാരവങ്ങളില്ല.
എന്തുപറ്റിയിപാരിലീനഗര-
മിവണ്ണം ശാന്തമാകുവാൻ മാത്രം ?
നാടാകെ ഭയന്നിരിക്കുന്നു,
പാരിലാകെ പടർന്നിരിക്കുന്നു,
കൊറോണയെന്നൊരു
വൈറസ്.
പകരാതിരിക്കാൻ,
പകർത്താതിരിക്കാൻ
മാനുഷരെല്ലാം വീട്ടിനുള്ളിൽ.
നാടും നഗരവും എല്ലാം ശാന്തം
മനുഷ്യമനസോ എന്നാൽ
അശാന്തം.
വൻ ശക്തികളെന്നു ഭാവിച്ചവർപോലും
വ്യാധിക്കുമുൻപിൽ
തകർന്നടിയുന്നു.
ഓഖിയും പ്രളയവും നിപയും
തരണംചെയ്ത കൊച്ചുകേരളം.
മാനുഷജന്മങ്ങൾ ഓർത്തു-
പെരുക്കുന്നു പോംവഴികൾ.
നിഴൽവീണ വഴികളിൽ
പ്രകാശം തെളിച്ചുകൊണ്ടാ-
രോഗ്യപ്രവർത്തകർ മുന്നേറുന്നു.
തുടിക്കും ഹൃദയം നിലയ്ക്കുംവരെ
പൊരുതാം ഏവർക്കും
കൊറോണക്കെതിരെ.