12:21, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stgeorgehs(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കണ്ണന്റെ രാധ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കണ്ണാ നിൻ മൊഴി കേൾക്കാൻ തുടിക്കുന്നു എൻ മനം ,
തുടിക്കുമെൻ ഹൃദയം നിൻ അരികിൽ എത്താൻ
പ്രണയമാകുന്ന പൂമാല നീ എന്നിൽ ചാർത്തുമ്പോൾ
ഞാൻ അനുരാഗ യമുനയായ് ഓഴുകും
മയിൽപ്പീലി സ്പർശത്താൽ നീ എന്നെ
തഴുകുമ്പോൾ ഞാൻ ,
വൃന്ദാവനത്തിലൂടെ നിൻ
അരികിൽ എത്തുന്നു കണ്ണാ ........
വാസുദേവാ നിന്നെ കാണുമ്പോൾ
എൻ മനസ്സിൽ മഴവില്ല് വിരിയുന്നു ,
നീ എന്നെ സ്പർശിക്കുമ്പോൾ ഞാൻ നിന്നിൽ അലിയുന്നു
ജന്മ ജന്മാന്തരമായി നിന്റെ
പ്രണയം ഞാൻ അറിയുന്നു കണ്ണാ ...
എങ്കിലും എന്റെ കണ്ണാ നീ
എന്റെ പ്രണയം അറിയുന്നില്ലല്ലോ ?
ഒരു നാൾ ഞാൻ നിന്നരികിൽ എത്തുമ്പോൾ ,
നിനക്കായി ഞാൻ എന്നെ സമർപ്പിക്കാം ...........