അമൃത ഗേൾസ് എച്ച്.എസ്.എസ്, പറക്കോട്/അക്ഷരവൃക്ഷം/കണ്ണന്റെ രാധ

Schoolwiki സംരംഭത്തിൽ നിന്ന്
കണ്ണന്റെ രാധ

കണ്ണാ നിൻ മൊഴി കേൾക്കാൻ തുടിക്കുന്നു എൻ മനം ,
തുടിക്കുമെൻ ഹൃദയം നിൻ അരികിൽ എത്താൻ
പ്രണയമാകുന്ന പൂമാല നീ എന്നിൽ ചാർത്തുമ്പോൾ
ഞാൻ അനുരാഗ യമുനയായ് ഓഴുകും
മയിൽപ്പീലി സ്പർശത്താൽ നീ എന്നെ
തഴുകുമ്പോൾ ഞാൻ ,
വൃന്ദാവനത്തിലൂടെ നിൻ
അരികിൽ എത്തുന്നു കണ്ണാ ........
വാസുദേവാ നിന്നെ കാണുമ്പോൾ
എൻ മനസ്സിൽ മഴവില്ല് വിരിയുന്നു ,
നീ എന്നെ സ്പർശിക്കുമ്പോൾ ഞാൻ നിന്നിൽ അലിയുന്നു
ജന്മ ജന്മാന്തരമായി നിന്റെ
പ്രണയം ഞാൻ അറിയുന്നു കണ്ണാ ...
എങ്കിലും എന്റെ കണ്ണാ നീ
എന്റെ പ്രണയം അറിയുന്നില്ലല്ലോ ?
ഒരു നാൾ ഞാൻ നിന്നരികിൽ എത്തുമ്പോൾ ,
നിനക്കായി ഞാൻ എന്നെ സമർപ്പിക്കാം ...........

അക്ഷര എസ്
9 B അമൃത ഗേൾസ് ഹൈസ്കൂൾ,പത്തനംതിട്ട,അടൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത