സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ/അക്ഷരവൃക്ഷം/ഇടവഴികൾ...

Schoolwiki സംരംഭത്തിൽ നിന്ന്
23:21, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rethi devi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഇടവഴികൾ...      <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇടവഴികൾ...     

 
പോകുവാനേറെയുണ്ടി ജീവിത പാതതൻ
ഇടവഴികളിൽ തെല്ലു മുടന്തി ഞാൻ കടന്നൊന്നു
          പോകട്ടെ.....
വിധി വേലി കെട്ടിതിരിച്ചൊരീ ഇടവഴികളിൽ മേടും കുഴികളും
     താണ്ടി ഞാൻ പോകട്ടെ.....
കനവുകൾ മുള്ളുകളായി നെഞ്ചിൽ തറച്ചേക്കാം
മുറിവുകൾ മായാതിരുന്നേക്കാം
എങ്കിലുമി പാത
താണ്ടുവാൻ എനിക്കേറെ ദൂരമുണ്ടെന്നതും
      ഓർമ്മകൾ......
ഇടവഴി പലവഴി പിരിയുന്ന നേരത്തും കടമകൾ
മാടിവിളിക്കുന്നു നിത്യവും....
തെല്ലും മടിക്കാതെ ചെയ്തുതീർക്കാനുണ്ട് പലതും കനവുകൾ മാത്രമാണെങ്കിലും
   

ലിബി ബിജു
10 A സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത